കൊച്ചി: നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. ഇന്ന് രാവിലെ കൊച്ചിയിലെ സ്വന്തം വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. 68 വയസായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ് അന്ന് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള വിമാന യാത്രക്കിടെയാണ് അദ്ദേഹത്തിന് മസ്തിഷ്‌കാഘാതം സംഭവിച്ചത്. എത്തിഹാദ് വിമാത്തിലായിരുന്നു യാത്ര. ഇതിനിടെ മസ്‌കറ്റില്‍ അടിയന്തര ചികിത്സ തേടുകയായിരുന്നു നടന്‍ ക്യാപ്റ്റന്‍ രാജു. അതിന് ശേഷം കൊച്ചിയില്‍ മടങ്ങിയെത്തി ചികില്‍സ തുടരുകയായിരുന്നു.
സംവിധായകന്‍, സീരിയല്‍ നടന്‍ തുടങ്ങിയ നിലകളിലും പ്രേക്ഷകര്‍ക്കു പരിചിതനാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ സ്വദേശിയായ രാജു പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്രരംഗത്തെത്തിയത്.
Post Your Comments