കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്റെ കാർ തല്ലിത്തകര്‍ത്തു. ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ കാറാണ് അജ്ഞാതര്‍ തല്ലിത്തകർത്തത്. സെന്‍ട്രല്‍ ബസ് സ്റ്റാസിന് സമീപം നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി ഷോഘ് എത്തുമ്പോള്‍ ചിലയാളുകള്‍ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചിരുന്നു. അവര്‍ തന്നെയാണ് കാറിന്റെ ചില്ലും അടിച്ചു തകര്‍ത്തതെന്നാണ് സൂചന.
സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നാണ് ബി.ജെ.പി വാദിക്കുന്നത്. എന്നാല്‍ അത്തരത്തിലുള്ള നടപടി തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും സ്വന്തം പാര്‍ട്ടിക്കാരെ വെച്ച് കാര്‍ തല്ലിത്തകര്‍ത്ത് അത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മേല്‍ ചാരേണ്ടെന്നും ടി.എം.സി നേതൃത്വം അറിയിച്ചു.
Post Your Comments