വടക്കന്‍ ഫിലിപ്പീന്‍സിനെ വിറപ്പിച്ച് ആഞ്ഞടിച്ച മംഗൂട്ട് ചുഴലിക്കാറ്റില്‍ 25 പേര്‍ മരിച്ചു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ ശക്തിപ്രാപിച്ച ചുഴലിക്കാറ്റില്‍ ആറുപേരെ കാണാതായി. കാറ്റിനൊപ്പം ശക്തമായ മഴയും ഉണ്ട്. കാറ്റിന്റെ വേഗം കുറഞ്ഞെങ്കിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ഫിലിപ്പീന്‍സ് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ജലനിരപ്പ് അപകടകരമാംവിധം ഉയരുന്നതിനാല്‍ ഡാമുകളും തുറക്കുമെന്ന് അധികൃതര്‍ പറയുന്നു. ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നു.
പ്രദേശത്ത് വൈദ്യുതിബന്ധം തകരാറിലായി. പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട മംഗൂട്ട് ചുഴലിക്കാറ്റിന്റെ ഫിലിപ്പീന്‍സിലെ വിളിപ്പേര് ഒപാങ് എന്നാണ്. ഫിലിപ്പീന്‍സിന് പിന്നാലെ ചൈന, ഹോങ്കോങ് തീരങ്ങളിലും വരും ദിവസങ്ങളില്‍ മംഗൂട്ട് ആഞ്ഞടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കല്‍ നടപടി ആരംഭിച്ചു.
Post Your Comments