KeralaLatest News

പ്രളയാനന്തരം ശബരിമല നട ഇന്ന് തുറക്കും

പ്രളയത്തിൽ തകർന്ന പമ്പ ത്രിവേണിയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയില്ല

പത്തനംതിട്ട : സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിക്ക് ശേഷം ശബരിമല നട ഇന്ന് തുറക്കും. ചിങ്ങമാസ നിറപുത്തരി പൂജകൾക്ക് ഭക്തരെ പ്രവേശിപ്പിക്കാ‌ഞ്ഞതിനാൽ ഇന്ന് നടക്കുന്ന കന്നിമാസപൂജകൾക്ക് കൂടുതൽ തീർത്ഥാടകർ എത്തുമെന്നാണ് കരുതുന്നത്.

പ്രളയക്കെടുതിയിൽ പമ്പ കരകവിഞ്ഞൊഴുകിയതോടെ കോടികളുടെ നഷ്ടമാണ് ശബരിമലയിൽ ഉണ്ടായത്. തീർത്ഥാടകരുടെ എണ്ണം കൂടുന്നതിനാൽ നിലക്കലിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡിന്‍റെ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും.

പ്രളയത്തിൽ തകർന്ന പമ്പ ത്രിവേണിയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയില്ല. നിലക്കലിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് കെഎസ്ആര്‍ടിസി ബസില്‍ വരണം. പമ്പയിൽ ശൗചാലയങ്ങൾ മുഴുവൻ തകർന്നതിനാൽ ബയോ ടോയ്‍ലറ്റുകള്‍ സ്ഥാപിച്ചു. കുപ്പിവെള്ളത്തിന് നിരോധനമുണ്ട്. കടകളും നന്നേ കുറവ്. പമ്പയിലെ ആശുപത്രിയുടെ രണ്ടാം നിലയിൽ ഒപി സേവനം ലഭ്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button