ശബരിമല: കന്നിമാസപൂജകള്‍ക്കായി ശബരിമല നട തുറന്നു. മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്ബൂതിരിയാണ് നട തുറന്ന് ശ്രീകോവിലിനുള്ളിൽ വിലക്ക് തെളിയിച്ചത്. പ്രളയത്തിന് ശേഷം ആദ്യമായാണ് തീര്‍ഥാടകര്‍ക്ക് മാസപൂജകള്‍ക്ക് പ്രവേശനം അനുവദിച്ച് നട തുറക്കുന്നത്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള താന്ത്രിക ചുമതല കണ്ഠരര് രാജീവര് ഇന്ന് ഏറ്റെടുക്കും.
കന്നിമാസം 5 വരെ പതിവു പൂജകളെല്ലാം നടക്കും. 17 മുതല്‍ 21 വരെ നെയ്യഭിഭേഷകം,ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ ഉണ്ടാകും. 21ന് സഹസ്രകലശാഭിക്ഷേകം നടക്കും. പതിവ് പൂജകള്‍ക്ക് ശേഷം 21ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും. തുലാമാസ പൂജകള്‍ക്കായി ക്ഷേത്ര നട ഒക്ടോബര്‍ 17ന് വീണ്ടും തുറക്കും.
Post Your Comments