ന്യൂഡല്‍ഹി•ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ഇടതുസഖ്യത്തിനു വിജയംഎന്.സായ് ബാലാജിയാണ് പ്രസിഡന്റ്. സരിക ചൗധരി വൈസ് പ്രസിഡന്റും ഐജാസ് അഹമ്മദ് റാതര്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മലയാളിയായ അമുത ജയദീപ് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. തുടര്‍ന്ന് രാത്രി പത്ത് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചെങ്കിലും വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് 16 മണിക്കൂര്‍ നിറുത്തിവയ്ക്കുകയായിരുന്നു. പിന്നീട് രാത്രി പത്ത് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചെങ്കിലും വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ വീണ്ടും 16 മണിക്കൂര്‍ നിറുത്തിവച്ചു. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ പുനരാരംഭിച്ച വോട്ടെണ്ണല്‍ ഇന്നാണ് പൂര്‍ത്തിയായത്.
ആള് ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷന് (ഐസ), എസ്.എഫ്.ഐ, ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന് (ഡി.എസ്.എഫ്), എ.ഐ.എസ്.എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ചാണ് ഇടതുപാനലില്‍ മത്സരിച്ചത്.
Post Your Comments