മലപ്പുറം: പെരിന്തൽമണ്ണ താഴേക്കോട് പഞ്ചായത്തിൽ അനർഹരായ 55 പേർക്ക് പ്രളയദുരിതാശ്വാസഫണ്ട് കൈമാറിയ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. വീഴ്ച കണ്ടെത്തിയാൽ ഒൗദ്യോഗിക നടപടിക്കൊപ്പം നിയമനടപടി കൂടിയുണ്ടാകുമെന്ന് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു.
താഴേക്കോട് മാട്ടറക്കലിൽ ഒരേ വാർഡിലെ 56 പേരുടെ അക്കൗണ്ടുകളിൽ പതിനായിരം രൂപ ധനസാഹയത്തന്റെ ആദ്യഗഢുവായി 3800 രൂപ വീതമെത്തിയതാണ് ആർ.ഡി.ഒ അന്വേഷിക്കുക. നാലു ദിവസത്തിനകം ആർ.ഡി.ഒയുടെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറണം. അപേക്ഷ സമർപ്പിച്ചതു മുതൽ പണം അക്കൗണ്ടുകളിലെത്തിയതു വരെ ഒാരോ ഘട്ടത്തിലുമുണ്ടായ വീഴ്ചകൾ സ്ഥിരീകരിച്ച ശേഷം ആവശ്യമെങ്കിൽ നിയമനടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments