കൊച്ചി: ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ സഹോദരി തിങ്കളാഴ്ച മുതൽ കൊച്ചിയിലെ സമരപ്പന്തലിൽ നിരാഹാര സമരം തുടങ്ങും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതിനാലാണ് നിരാഹാര സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സഭയിൽ നിന്നു നീതി കിട്ടിയില്ല. പണത്തിനു മീതെ സഭാപിതാക്കൻമാരുടെ നാവു പൊങ്ങില്ലെന്നും പരാതിയിൽ സഭാപിതാക്കൻമാരുടെ നിസംഗത വേദനിപ്പിക്കുന്നുവെന്നും കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു.
അതേസമയം കൊച്ചിയിൽ നിരാഹാരം നടത്തുന്നവരിൽ ഒരാളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ബിഷപ് ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞാലും സമരം നിർത്തില്ലെന്നും ബിഷപ്പിനെ അറസ്റ്റ് ചെയ്യുംവരെ അനിശ്ചിതകാല നിരാഹാരസമരം തുടരുമെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി. വി.എസ്.അച്യുതാനന്ദനെപ്പോലുള്ളവർ സമരത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സർക്കാർ നിലപാട് അനുകൂലമാണെന്ന കരുതുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Post Your Comments