![](/wp-content/uploads/2018/09/srilanka-bangladesh.jpg)
ദുബായ്: ഏഷ്യ കപ്പിലെ ആദ്യ പോരാട്ടത്തില്‍ ശ്രീലങ്കയെ 137 റൺസിന്റെ കൂറ്റൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് തുടക്കത്തിലേ ബാറ്റിംഗ് തകർച്ചയ്ക്ക് ശേഷംമുഷ്ഫിക്കർ റഹീമിന്റെ ബാറ്റിംഗ് മികവിൽ 49.3 ഓവറിൽ 261 റണ്‍സ് അടിച്ചുകൂട്ടി. എന്നാൽ മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 35.2 ഓവറില്‍ 124 റണ്‍സിന് പുറത്തതാകുകയായിരുന്നു.
മുഷ്ഫിക്കര്‍ റഹീമിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോർ പടുത്തുയര്‍ത്തിയത്. 150 പന്തില്‍ 144 റണ്‍സാണ് റഹീമിന്റെ സംഭാവന. മുഹമ്മദ് മിഥുന് 63 റൺസുമായി മുഷ്ഫിക്കറിന് മികച്ച പിന്തുണ നല്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ബംഗ്ലാദേശ് ബൗളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല. 27 റണ്‍സുമായി ഉപുല്‍ തരംഗയാണ് ശ്രീലങ്കൻ ഇന്നിങ്സിലെ ടോപ് സ്കോറര്‍. ബംഗ്ലാദേശിനായി മഷ്റഫെ മൊർത്താസ, മുസ്തഫിസുര്‍ റഹ്മാന്, മെഹന്ദി ഹസന് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Post Your Comments