സിഡ്നി: ദക്ഷിണ ഓസ്ട്രേലിയന്‍ ആര്‍ട് ഗാലറി പ്രദര്‍ശിപ്പിച്ചിരിക്കുന്ന നടരാജവിഗ്രഹം ഇന്ത്യയില്‍ നിന്നുള്ള മോഷണവസ്തുവാണെന്ന് സമ്മതിച്ച് നടത്തിപ്പുകാര്‍. ഇതിന് പിന്നാലെ വിഗ്രഹം തിരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചു. സഹകരിക്കുമെന്ന് ഗാലറി വൃത്തങ്ങളും വ്യക്തമാക്കി. തിരുനെല്‍വേലിയിലെ ക്ഷേത്രത്തില്‍ നിന്ന് 1970 കളിലാണ് വിഗ്രഹം മോഷ്ടിക്കപ്പെട്ടതെന്ന് 1958ലെ ഒരു ചിത്രത്തിലൂടെയാണ് സ്ഥിരീകരിക്കപ്പെട്ടത്. നാലു വിഗ്രഹങ്ങളാണ് അന്നു മോഷണം പോയത്. കുറ്റവാളികളെ പിടികൂടാനായിരുന്നില്ല. 2001ല്‍ 2.5 കോടി രൂപയ്ക്കാണ് ഓസ്‌ട്രേലിയയിലെ ആർട്ട് ഗാലറി ലേലത്തില്‍ പിടിച്ചത്. യൂറോപ്പിലെ സ്വകാര്യവ്യക്തിയില്‍ നിന്ന് ഇടനിലക്കാര്‍ വഴിയായിരുന്നു ആർട്ട് ഗാലറി ഇത് ലേലത്തിൽ പിടിച്ചത്.
Post Your Comments