ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ രംഗത്തിന് പുറത്തുള്ള പ്രമുഖരെ സ്ഥാനാര്‍ത്ഥികളാക്കാനൊരുങ്ങി ബിജെപി. കല, കായികം,സാംസ്‌കാരികം തുടങ്ങിയ രംഗങ്ങളില്ലുള്ളവരെയാണ് പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിപ്പിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്.
നടന്‍ മോഹന്‍ ലാല്‍ ബോളിവുഡ് താരങ്ങളായ മാധുരീ ദീക്ഷിത്, അക്ഷയ് കുമാര്‍ സണ്ണി ഡിയോള്‍ എന്നിവരാണ് സിനിമാ മേഖലയില്‍ നിന്നും സ്ഥാനാര്‍ത്ഥികളായി തീരുമാനിച്ചിട്ടുള്ളത്. വിരേന്ദ്ര സെവാഗും പട്ടികയിലുണ്ടെന്നാണ് അറിവ്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത് മുതിര്‍ന്ന ബിജെപി നേതാവാണ് ഇതിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പറഞ്ഞത്.
തിരുവനന്തപുരം മണ്ഡലത്തിലാവും ബിജെപിയുടെ സ്ഥാന്‍ത്ഥിയായി മോഹന്‍ ലാല്‍ മത്സരിക്കുക. ന്യൂഡല്‍ഹിയില്‍ അക്ഷയ് കുമാര്‍, മുംബൈയില്‍ മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുരില്‍ സണ്ണി ഡിയോള്‍ തുടങ്ങിയവരെ മത്സരിപ്പിക്കാനുള്ള സാധ്യതയാണു ബിജെപി പരിശോധിക്കുന്നത്.
ബിജെപിയ്ക്കു വേണ്ടി മോഹന്‍ലാല്‍ തിരുവന്തപുരത്ത് മത്സരിക്കുമെന്ന വാര്‍ത്ത നേരത്തേ പ്രചരിച്ചിരുന്നു. ലാല്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി
നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ടച നടത്തിയതിനുശേഷമാണ് ഇക്കാര്യം വലിയ ചര്‍ച്ചാ വിഷയമായത്. ഇതിനെ സംബന്ധിച്ച വിരവധി വാര്‍ത്തകള്‍ നേരത്തേ വന്നിട്ടുണ്ടെങ്കിലും താനിപ്പോള്‍ തന്റെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണെന്നാണ് ലാല്‍ പ്രതികരിച്ചിരുന്നത്.
Post Your Comments