ന്യൂഡൽഹി: ‘സ്വച്ഛത ഹി സേവ’ പരിപാടിക്ക് ഡൽഹിയിൽ തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതല്‍ ഗാന്ധിജയന്തി വരെ ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സ്വച്ഛത ഹി സേവ പരിപാടി നടപ്പിലാക്കുന്നത്. പരിപാടിക്ക് തുടക്കമിട്ട് ഐടിബിപി ജവാന്മാര്‍, രത്തന്‍ ടാറ്റ, അമിതാബ് ബച്ചന്‍ എന്നിവര്‍ പ്രധാനമന്ത്രിയുമായി വീഡിയോ കോണ്ഫറൻസിലൂടെ സംസാരിക്കുകയുണ്ടായി.
നാലു വര്‍ഷം മുന്‍പ് തുടങ്ങിയ സ്വച്ഛ ഭാരത് യജ്ഞത്തില്‍ നിര്‍ണ്ണായക ചുവടു വയ്പ്പാണ് പരിപാടിയെന്നും സ്വച്ഛഭാരത് യജ്ഞത്തില്‍ സ്ത്രീകളും യുവാക്കളും നല്‍കിയ പങ്ക് പ്രശംസനീയമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.യുവാക്കളാണ് സ്വച്ഛഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments