ഭോപ്പാല്‍: മുന്‍ സൈനികന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഷെല്‍ട്ടര്‍ ഹോമിലെ അന്തേവിസികളായ പെൺകുട്ടികൾ. സ്വകാര്യ ഷെല്‍ട്ടര്‍ ഹോം ഉടമയാണ് ഇയാൾ. ഇയാളുടെ പീഡനം സഹിക്കാനാകാതെ മൂന്ന് കുട്ടികള്‍ മരിച്ചതായും ചിലര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായും കുട്ടികള്‍ പറഞ്ഞു. കുട്ടികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഷെല്‍ട്ടര്‍ ഹോം ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ആണ് കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഇവിടെ കഴിയുന്നുണ്ട്. കേള്‍വിയോ കാഴ്ചയോ ഇല്ലാത്ത കുട്ടികള്‍ ഉള്‍പ്പെടെ തങ്ങളുടെ ഓഫീസില്‍ എത്തിയാണ് ഷെല്‍ട്ടര്‍ ഹോമിന്റെ ഉടമയുടെ ലൈംഗിക പീഡനത്തെ കുറിച്ച് പരാതി നല്‍കിയതെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ കൃഷ്ണ മോഹന്‍ തിവാരി പറഞ്ഞു.
ഒരു ആണ് കുട്ടി മരിച്ചത് ലൈംഗിക പീഡനത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവം മൂലമാണ്. മറ്റൊരു കുട്ടിയ ചുമരില്‍ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. രാത്രി മുഴുവന്‍ പുറത്ത് നിര്‍ത്തിയതിനെ തുടര്‍ന്ന് അസുഖം ബാധിച്ചാണ് ഒരു കുട്ടി മരിച്ചതെന്നും കുട്ടികളുടെ പാരാതിയിൽ പറയുന്നു.
Post Your Comments