ന്യൂഡല്‍ഹി : കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയ്ക്ക് അതിനുള്ള സഹായം ചെയ്ത് കൊടുത്തത് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്ന് ആരോപണം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസറും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറുമായി എ.കെ ശര്‍മയാണ് വിജയ് മല്യയെ രാജ്യം വിടാന്‍ സഹായിച്ചതെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.
2015 ല്‍ സിബിഐ തലപ്പത്തിരിക്കുമ്പോള്‍ നീരവ് മോദിയേയും മെഹുല്‍ ചോസ്കിയേയും രക്ഷപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഏറെ വേണ്ടപ്പെട്ട ആളാണ് എ.കെ ശര്‍മയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
എ.കെ. ശര്‍മ വിജയ് മല്യയുടെ ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നതില്‍ വീഴ്ച വരുത്തി. ശര്‍മ ഗുജറാത്ത് കേഡറിലെ ഐപിഎസ് ഓഫീസറും സിബിഐയിലെ നീല കണ്ണുള്ള ആണ്‍കുട്ടിയെന്നുമാണ് രാഹുല്‍ ശര്‍മയെ വിശേഷിപ്പിച്ചത്.
അതേസമയം മല്യ രാജ്യം വിടുന്നതിനു മുമ്പ് അരുണ്‍ ജയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന കാര്യം എന്ത്കൊണ്ടാണ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ അറിയിക്കാതിരുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി
Post Your Comments