തിരുവനന്തപുരം: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി പൂഴ്ത്തി വെച്ച് പി കെ ശശി എംഎൽഎയെ രക്ഷപ്പെടുത്താനായി വ്യാജ വിവരം നൽകിയെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കോടതിയിൽ ഹർജി. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഹർജിക്കാരൻ. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി 3 മുമ്പാകെയാണ് ഹർജി നൽകിയത്.
ഹർജിയുടെ നിയമ സാധുത പരിശോധിക്കാനായി മജിസ്ട്രേറ്റ് മഞ്ജിത്ത് ഹർജി ഈ മാസം 17 ലേക്ക് മാറ്റി. പീഡന പരാതിയുടെ അസ്സൽ കോടതിയിൽ ഹാജരാക്കാൻ കോടിയേരിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഉപഹർജിയും 17 ന് പരിഗണിക്കും. ഷൊർണ്ണൂർ എംഎൽഎ പികെ ശശി തന്നെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ബലപ്രയോഗം നടത്തിയെന്നായിരുന്നു വനിതാ നേതാവിന്റെ ആരോപണം.
പരാതി സിപിഎം സെക്രട്ടേറിയേറ്റായ എകെജി സെന്ററിൽ സെക്രട്ടറി പൂഴ്ത്തി വെച്ചെന്നാണ് ആരോപണം ഉയർന്നത്. വനിതാ നേതാവ് നാളിതു വരെ പൊലീസിൽ പരാതിപ്പെട്ടിട്ടില്ല. സംഭവം വിവാദമായപ്പോൾ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി എ കെ ബാലൻ, പി.കെ.ശ്രീമതി എം.പി എന്നിവരെ അന്വേഷണ കമ്മീഷൻ ആയി സംസ്ഥാന സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തുകയായിരുന്നു.
Post Your Comments