ധാക്ക: സാഫ് കപ്പില്‍ തങ്ങളുടെ എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യൻ ഫുട്ബോൾ ടീം ഇന്നിറങ്ങും. ഫൈനലിൽ മാൽദീവ്‌സിനെയാണ് ഇന്ത്യ നേരിടുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ മാല്‍ഡീവ്സിനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ മാല്‍ഡീവ്സിന് എതിരായ അന്നത്തെ വിജയം.
2008ലെ ഫൈനലില്‍ മാല്‍ഡീവ്സ് ഇന്ത്യയെ അപ്രതീക്ഷിതമായി തോല്പിച്ച് കിരീടം നേടി ഞെട്ടിച്ചിട്ടുള്ള ചരിത്രമുണ്ട്. സെമിയില്‍ നേപ്പാളിനെ തോല്‍പ്പിച്ചാണ് മാല്‍ഡീവ്സ് ഫൈനലില്‍ എത്തിയത്. ഇന്ന് രാത്രി 6.30നാണ് മത്സരം.
Post Your Comments