
കൊച്ചി: ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ മികച്ച അവസരം. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണ വില കുറഞ്ഞ് പവന് 240 രൂപയായിരുന്നു. ഇന്ന് പവന് 160 രൂപ കുറഞ്ഞ് പവന് 22,600 രൂപയായി. ഇന്നലെ പവന് കുറഞ്ഞത് 80 രൂപയായിരുന്നു. ഗ്രാമിന് 2,825 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിലും ഇടിവ് തുടരുമെന്ന് സൂചനയുണ്ട്. ആഗോള വിപണിയില്‍ വില വ്യതിയാനമുണ്ടായതാണ് ആഭ്യന്തര വിപണിയിലെ വിലയിലും പ്രതിഫലിച്ചത്.
Post Your Comments