KeralaLatest News

സിപിഎം ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനില്‍ ഗുണ്ടായിസം : സ്റ്റേഷനില്‍ കയറി എസ്‌ഐയെ മര്‍ദ്ദിച്ചു

കേസ് എടുത്താല്‍ കാണിച്ച് തരാമെന്ന് ഭീഷണിയും

തിരുവനന്തപുരം : പൊലീസ് സ്റ്റേഷനില്‍ സിപിഎം നേതാക്കളുടെ ഗുണ്ടായിസം. സിപിഎം ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ കയറി എസ്‌ഐയെ മര്‍ദ്ദിച്ചു. തുമ്പ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സിപിഎം ജില്ലാനേതാക്കളുടെ നേതൃത്വത്തില്‍ 25 ഓളം വരുന്ന പ്രവര്‍ത്തകരാണ് പൊലീസ് സ്റ്റേഷനില്‍ അതിക്രമം കാണിച്ചത്. എസ്‌ഐയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താല്‍ കാണിച്ചുതരാമെന്ന് ഭീഷണിയും മുഴക്കി.

വാഹനപരിശോധനക്കിടെ പിടികൂടിയ പാര്‍ട്ടി പ്രവര്‍ത്തകനെ എസ്‌ഐ മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എസ്‌ഐയേയും മറ്റുള്ളവരേയും മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അതിക്രമം. സംഭവത്തില്‍ രണ്ടു ജില്ലാ കമ്മിറ്റിയംഗങ്ങളടക്കം 25 സിപിഎമ്മുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

അസഭ്യം പറഞ്ഞുകൊണ്ടാണ് ജില്ലാ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയത്. തടയാന്‍ ശ്രമിച്ചപ്പോള്‍ എസ്‌ഐ അടക്കമുള്ളവരെ പലതവണ മര്‍ദിച്ചു. വൈകിട്ടു നടത്തിയ വാഹന പരിശോധനക്കിടെ ഗതാഗത തടസം സൃഷ്ടിച്ചതിനു സിപിഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button