ന്യൂഡൽഹി: ഏഷ്യ കപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീമിനു പരിശീലനത്തിൽ സഹായം നല്കാൻ അഞ്ച് ബൗളര്‍മാരെ ദുബായിയിലേക്ക് ബിസിസിഐ അയച്ചു. വിദേശ പിച്ചുകളിൽ പരാജയപ്പെടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കൂടുതൽ പരിശീലനം ലഭിക്കുന്നതിന് വേണ്ടിയാണ് ബിസിസിഐയുടെ ഈ തീരുമാനം. ദുബായിയില്‍ ലോകനിലവാരമുള്ള നെറ്റ് ബൗളര്‍മാർ ഇല്ലാത്തിനാലാണ് ഈ നീക്കം. അവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, സിദ്ധാര്‍ത്ഥ് കൗള്‍, മയാംഗ് മാര്‍ക്കണ്ഡേ, ഷാഹ്ബാസ് നദീം എന്നിവരെയാണ് ഇപ്പോൾ ബിസിസിഐ ദുബൈയിൽ എത്തിച്ചിരിക്കുന്നത്.
Post Your Comments