സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദി 68-ാം പിറന്നാള്‍ ആഘോഷിക്കുന്ന സെപതംബര്‍ 17ന് ഒരു വ്യത്രയസ്ത ആശയുമായി മുന്നോട്ട് വന്നിരിക്കുകയാണ് സൂറത്തിലെ ഒരു ബേക്കറി ഉടമ. അന്നേ ദിവസം തന്നെ പിറന്നാള്‍ ആഘോഷിക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് ഇയാള്‍ പുതിയ ആശയമുമായി മുന്നോട്ട് വന്നിരിക്കുന്നത്. 1,221 പേരെയാണ് ഇന്നേ ദിവസം അയാള്‍ ഇതിനായി ക്ഷണിച്ചിരിക്കുന്നത്. അതിത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ അന്നേ ദിവസം ഒരു വയസ്സും ഏറ്റവും മുതിര്‍ന്നയാള്‍ 95 വയസ്സും ആഘോഷിക്കും. കൂടാതെ ഇതില്‍ പങ്കെടുക്കുന്ന മുബൈ സ്വദേശിക്ക് നരേന്ദ്ര മോദിയുടെ പേരിനു സമാനമായി നരേന്ദ്ര സോണി എന്ന പേരുമുണ്ട്. കൂടാതെ ഇയാളുടെ അമ്മയുടെ പേര് മോദിയുടെ അമ്മയുടെ പേരായ ഹീരാബെന്‍ എന്നു തന്നെയാണ്.
നരേന്ദ്ര മോദിയോടുള്ള ഇഷ്ടം കൊണ്ടാണ് തങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ തീരുമാനിച്ചതെന്ന ഹോട്ടലിലെ തൊഴിലാളികള്‍ പറഞ്ഞു. 2016ല്‍ ഇതേ ദിവസം ഏഴ് അടി വലിപ്പമുള്ള 3,750 കിലോഗ്രാം തൂക്കം വരുന്ന ഭീമന് കേക്കാണ് ഇവര്‍ ഉണ്ടാക്കിയത്. ഇപ്രവശ്യം ഇവരുടെ കൂടെ പിറന്നാള്‍ ആഘോഷിക്കുന്ന 1,221 പേര്‍ക്കായും ഇവര്‍ കേക്കുകള്‍ നിര്‍മ്മിക്കും.
1000 പേരാണ് ആഘോഷത്തില്‍ പങ്കു ചേരുന്നതിനായി തങ്ങള്‍ക്ക് അവരുടെ ഡോക്യുമെന്റുകള്‍ അയച്ചു നല്‍കിയിരിക്കുന്നത്. ഇവരെ ഇതിലേയ്ക്ക് തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. 221 പേരുടെ അപേക്ഷകള്‍ പരിശോധിച്ചു വരികയാണെന്ന് ബേക്കറി ഉടമ അറിയിച്ചു. പ്രധാന മന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ഇവരുടേയും പിറന്നാള്‍ എന്ന് തെളിയിക്കുന്ന രേഖകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
Post Your Comments