Specials

പ്രധാനമന്ത്രിയുടെ ഭരണമികവ് രാജ്യം കണ്ട നിമിഷങ്ങൾ

ഭരണരംഗത്ത് അദ്ദേഹത്തിന് വേണ്ടത്ര പരിചയമോ അനുഭവസമ്പത്തോ ഉണ്ടായിരുന്നില്ല

പ്രതിസന്ധികളില്‍ തളരാത്ത ശക്തമായ നേതൃഗുണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. ഭരണരംഗത്ത് അദ്ദേഹത്തിന് വേണ്ടത്ര പരിചയമോ അനുഭവസമ്പത്തോ ഉണ്ടായിരുന്നില്ല. അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ നൂറു ദിനങ്ങളിലാണ് നരേന്ദ്ര മോദിയെന്ന വ്യക്തി ഭരണാധികാരിയായി രൂപാന്തരപ്പെട്ടത്. സദ്ഭരണത്തിന്റെയും വികസനത്തിന്റെയും മാതൃകയായ ‘വൈബ്രന്റ് ഗുജറാത്ത്’ സൃഷ്ടിക്കുക എന്നത് അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല.

‘പരിമിതമായ ഗവണ്‍മെന്റ്, പരമാവധി ഭരണം’ എന്ന അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തിന്റെ ഏറ്റവും വലിയ ആവിഷ്‌കാരമാണു കേന്ദ്രീകൃത ഭരണ സംവിധാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഞ്ച- അമൃത് എന്ന ആശയം. കൂടാതെ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍നിന്നു ഗുജറാത്ത് ഗവണ്‍മെന്റിനു ലഭിച്ച അവാര്‍ഡുകള്‍ എല്ലാം നരേന്ദ്ര മോദിയുടെ ഭരണമികവിന്റെ പ്രതിഫലനമാണ്. ചരിത്രപരമായ ജനപിന്തുണയോടെ 2014 മെയ് 26നു അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോൾ ചരിത്രം തന്നെയാണ് കുറിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button