Latest NewsIndia

പാല്‍ ഉത്പന്നങ്ങള്‍ വിപണിയിൽ എത്തിക്കാനൊരുങ്ങി പതഞ്‌ജലി

2020 ഓടെ വരുമാനം 1000 കോടി രൂപയിലെത്തിക്കുകയാണ് ലക്ഷ്യം

ന്യൂഡല്‍ഹി: പാൽ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി പതഞ്‌ജലി. പാല്, തൈര്, ചീസ് മുതലായവയാണ് പുതിയതായി എത്തിക്കുന്നത്. 2020 ഓടെ വരുമാനം 1000 കോടി രൂപയിലെത്തിക്കുകയാണ് ലക്ഷ്യം. ഡല്‍ഹി, മുംബൈ, പുനെ, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി 56,000 ചെറുകിട കച്ചവടക്കാരുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതായി ബാബാ രാംദേവ് വ്യക്തമാക്കി.

Read also: ഈ രാജ്യത്ത് പതഞ്‌ജലി ഉൽപ്പന്നങ്ങൾക്ക് നിരോധനം

തുടക്കത്തില്‍ നാലുലക്ഷം ലിറ്റര്‍ പാല്‍ വിതരണം ചെയ്യുമെന്നാണ് സൂചന. ഒരു ലക്ഷം കര്‍ഷകരുമായി സഹകരിച്ചായിരിക്കും പാല് ശേഖരിക്കുക. വിപണി വിലയെക്കാള്‍ രണ്ടുരൂപ കുറച്ചാകും പാല്‍ വില്‍ക്കുക. ഡയറി ഉത്പന്നങ്ങള്‍ക്ക് പുറമെ, സ്വീറ്റ് കോണ്‍, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയവയും വിപണിയിലെത്തിക്കുമെന്നാണ് സൂചന. പാല്‍ ഉത്പന്നങ്ങള്‍ ഉടനെ വിപണിയിലെത്തും.

shortlink

Related Articles

Post Your Comments


Back to top button