ന്യൂഡല്‍ഹി: പതഞ്ജലി ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത. വസ്ത്ര വിപണിയില്‍ ചുവടുറപ്പിക്കാനൊരുങ്ങി പതഞ്ജലി ഗ്രൂപ്പ്. പരിധന്‍ എന്ന ബ്രാന്‍ഡ് നാമത്തിലാവും കമ്പനി മേഖലയില്‍ വന്‍ നിക്ഷേപമിറക്കുന്നത്. ലൈവ്ഫിറ്റ്, ആസ്ത, സന്‍സ്കാര്‍ തുടങ്ങിയ മുന്നോളം വകഭേദങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ കമ്പനി ലഭ്യമാക്കും. എല്ലാ പ്രായക്കാര്‍ക്കും ഇണങ്ങുന്ന വസ്ത്രങ്ങള്‍ പരിധന്‍ ബ്രാന്‍ഡിന് കീഴിലുണ്ടാകും.
അടുത്ത സാമ്പത്തിക വര്‍ഷം 1,000 കോടി രൂപയുടെ വസ്ത്ര വ്യാപാരം നടത്താനാകുമെന്നാണ് പതഞ്ജലി ഗ്രൂപ്പിന്റെ പ്രതീക്ഷ. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ നൂറോളം പരിധന്‍ ഔട്ട്ലെറ്റുകള് രാജ്യത്ത് തുടങ്ങാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഫ്രാഞ്ചൈസി മാതൃകയിലാകും ഔട്ട്ലെറ്റുകള് തുടങ്ങുക. 2020 മാര്‍ച്ചോടെ ഇത് ഏകദേശം 500 സ്റ്റോറുകളായി വര്‍ദ്ധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
Post Your Comments