ദോഹ: പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു. നിരോധനം അനുവദനീയമായതിലും കൂടുതല്‍ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലീറൻസ് ലഭിക്കുന്നത് വരെ വില്‍ക്കാനാകില്ല.
നേരത്തെപതഞ്ജലി ഉല്‍പ്പന്നങ്ങള്‍ നേപ്പാള്‍ സര്‍ക്കാര്‍ തിരിച്ചു വിളിച്ചിരുന്നു. പതഞ്ജലിയുടെ ആറ് ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നും നേപ്പാളിലെ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നേപ്പാള്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഇന്ത്യയില്‍ വില്‍ക്കുന്ന പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കും ഗുണനിലവാരമില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments