Latest NewsIndia

പതഞ്ജലിയും ബി.ആര്‍ ഷെട്ടിയും കൈകോര്‍ക്കുന്നു

ഗള്‍ഫില്‍ പതഞ്ജലിയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അഡ്വോകിന് ഏറെ സന്തോഷമുണ്ട്

അബുദാബി: പ്രവാസി വ്യവസായി ഡോ. ബി.ആര്‍. ഷെട്ടിയും ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നായ പതഞ്ജലിയും കൈകോര്‍ക്കുന്നു. മധ്യപൂര്‍േവഷ്യന്‍ രാജ്യങ്ങളിലെ ഭക്ഷ്യ എണ്ണ വിപണിയെ ലക്ഷ്യമാക്കിയാണ് പതഞ്ജലിയും ഷെട്ടിയും ഒന്നിക്കുന്നത്. പത്ഞ്ജലിയുടെ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള അബുദാബി വെജിറ്റബിള്‍ ഓയില്‍ കമ്പനി (അഡ്‌വോക്) വഴി ഉപഭോക്താക്കളിലെത്തിക്കും.

ഭക്ഷ്യഎണ്ണ ഉത്പാദകരായ അഡ്വോക് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള സണ്‍ഫ്‌ളവര്‍ ഓയില്‍, കോണ്‍ ഓയില്‍, കനോല ഓയില്‍ എന്നിങ്ങനെ പതഞ്ജലിയുടെ ബ്രാന്‍ഡില്‍ ഈ മാസം മുതല്‍ ലഭ്യമാക്കും. 750 മില്ലി, 1.8 ലിറ്റര്‍, അഞ്ച് ലിറ്റര്‍ അളവുകളിലാണ് ഇവ ലഭ്യമാവുക.
അന്താരാഷ്ട്ര നിലവാരമുള്ള ഭക്ഷ്യ എണ്ണകള്‍ മിതമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് നല്കുക വഴി ഗള്‍ഫില്‍ പതഞ്ജലി പുതിയ അധ്യായം തുറക്കുകയാണെന്ന് പതഞ്ജലി സഹസ്ഥാപകനും യോഗാ ഗുരുവുമായ ബാബാ രാംദേവ് പറഞ്ഞു.

അബുദാബി വെജിറ്റബിള്‍ ഓയില്‍ കമ്പനിയുമായുള്ള സഹകരണം ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ഉറപ്പുവരുത്താന്‍ പതഞ്ജലിയെ സഹായിക്കുന്നെന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് ഹെഡ് ഡോ. ഡി.കെ. മേഹ്ത്ത അഭിപ്രായപ്പെട്ടു. ഗള്‍ഫില്‍ പതഞ്ജലിയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അഡ്വോകിന് ഏറെ സന്തോഷമുണ്ട്.  ഗുണനിലവാരമുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ എല്ലായ്‌പ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പതഞ്ജലിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്നും ബി.ആര്‍.എസ്. വെഞ്ച്വര്‍സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ബി.ആര്‍. ഷെട്ടി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button