മുംബൈ: രുചി സോയ ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കാന്‍ പതഞ്ജലി. ഇതിനു വേണ്ട സഹായത്തിനായി പതഞ്ജലി. പൊതുമേഖല ബാങ്കുകളായ എസ്ബിഐ, പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ, യുണിയന്‍ ബാങ്ക് ആന്റ് ജമ്മു കശ്മീര്‍ ബാങ്ക് എന്നിവയെ സമീപിച്ചിട്ടുണ്ട്. 4,350 കോടി രൂപയ്ക്കാണ് രുചി സോയയെ പതഞ്ജലി ഏറ്റെടുക്കുന്നത്. ഇതില്‍ 3,700 കോടി രൂപ മേല്‍പ്പറഞ്ഞ ബാങ്കുകളില്‍ നിന്ന് സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബാക്കി ആഈവശ്യമായ 600 കോടി രൂപ കമ്പനിയാണ് കണ്ടെത്തുക.
അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കുന്ന വിധത്തിലാണ് വായ്പയെടുക്കുന്നത്. അതേസമയം എസ്ബിഐ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പിഎന്‍ബി എന്നിവിടങ്ങളില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നടപടി നേരിടുകയാണ് രുചി സോയ.
വായ്പ ഇനത്തില്‍ 1,800 കോടി രൂപയാണ് രുചി എസ്ബിഐയ്ക്ക് നല്‍കാനുള്ളത്. സെന്‍ട്രല്‍ ബാങ്കിന് 816 കോടിയും പിഎന്‍ബിയ്ക്ക് 743 കോടിയും നല്‍കാനുണ്ട്. രുചി സോയയെ ഏറ്റെടുക്കുമ്പോള്‍ സോയാബീന്‍ എണ്ണയുടെ പ്രമുഖ ഉത്പാദകരാകും പതഞ്ജലി.
Post Your Comments