Specials

ആരാണ്‌ യഥാര്‍ത്ഥ നരേന്ദ്രമോദി? പ്രധാനമന്ത്രിയെക്കുറിച്ച് ആർക്കും അറിയാത്ത ചില കാര്യങ്ങൾ

ദാമോദര്‍ദാസ് മോദിക്കും ഹീരബ മോദിക്കും പിറന്ന മൂന്നാമത്തെ കുഞ്ഞാണ്‌ നരേന്ദ്ര മോദി

ചരിത്രപരമായ ജനപിന്തുണയോടെ 2014 മെയ് 26നാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റത്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള നരേന്ദ്ര മോദിയുടെ ആവേശമുണര്‍ത്തുന്ന ജീവിതയാത്രയ്ക്ക് തുടക്കം കുറിച്ചത് ത്തര ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ പെട്ട വഡ്‌നഗര്‍ എ ചെറുപട്ടണത്തിൽ നിന്നാണ്. ദാമോദര്‍ദാസ് മോദിക്കും ഹീരബ മോദിക്കും പിറന്ന മൂന്നാമത്തെ കുഞ്ഞാണ്‌ നരേന്ദ്ര മോദി. ലളിതമായ ജീവിതം നയിച്ചിരുന്ന സാധാരണ കുടുംബത്തിലാണ് മോദി ജനിച്ചത്. നാല്‌ സഹോദരന്മാരും ഒരു സഹോദരിയുമാണ്‌ മോദിക്കുള്ളത്‌. ഇവരുമായി ആത്മബന്ധമുണ്ടെങ്കിലും കല്യാണമുള്‍പ്പെടെയുള്ള കുടുംബപരമായ ചടങ്ങുകളില്‍ മോദി പങ്കെടുക്കാറില്ലെങ്കിലും എല്ലാ പിറന്നാൾ ദിനത്തിലും അദ്ദേഹം അമ്മയെപോയി കണ്ട് അനുഗ്രഹം വാങ്ങാറുണ്ട്.

പതിനേഴാമത്തെ വയസ്സില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി പത്ത്‌ വയസ്സുകാരിയായ യശോദയെ വിവാഹം ചെയ്തെങ്കിലും ഒരു ദിവസംപോലും വൈവാഹിക ജീവിതം നയിച്ചിട്ടില്ല. വടനഗറില്‍ തന്നെയുള്ള ഭഗവതാചാര്യ നാരായണാചാര്യ സ്കൂളിലായിരുന്നു മോദിയുടെ വിദ്യാഭ്യാസം. പഠനത്തില്‍ ശരാശരി വിദ്യാര്‍ത്ഥിയായിരുന്നെങ്കിലും പ്രസംഗത്തിലും ചര്‍ച്ചകളിലും അദ്ദേഹത്തെ ആർക്കും തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. തന്റെ പ്രസംഗത്തില്‍ ഉടനീളം ഉപയോഗിക്കുന്ന ‘ഭായ്‌ ഔര്‍ ബഹനോം’ എന്ന സംബോധനാ രീതി അദ്ദേഹം സ്കൂള്‍ വിദ്യാഭ്യാസ കാലത്ത്‌ സ്വീകരിച്ചതാണ്‌. വടനഗറിലുള്ള ശര്‍മിഷ്ട തടാകത്തില്‍ നീന്തുക മോദിയുടെ വിനോദമായിരുന്നു. തടാകത്തിന്റെ ഒത്തനടുവിലുള്ള പാറക്കെട്ടിലെ സ്തൂപത്തിലെപ്പോഴും ഒരു കാവിപതാക ഉണ്ടാകും. വർഷത്തിൽ ഒരുതവണ ഈ പതാക മാറ്റാറുണ്ട്. ചീങ്കണ്ണികളുള്ള ഈ തടാകത്തിൽ അതിസാഹസികമായി ഈ പാറക്കെട്ടില്‍ നീന്തിയെത്തി ഒരു തവണ പതാക മാറ്റിയത്‌ മോദിയായിരുന്നു.

MODI

ഇന്ത്യ ചുറ്റിക്കാണുന്നതിനായി 17-ാം വയസ്സില്‍ വീടു വിട്ടിറങ്ങി. രണ്ട് വർഷമെടുത്താണ് ഈ യാത്ര പൂർത്തിയാക്കിയത്. തുടർന്ന് അഹമ്മദാബാദിലെത്തി രാഷ്ട്രീയ സ്വയംസേവക് സംഘി(ആര്‍.എസ്.എസ്.)ല്‍ ചേരുകയായിരുന്നു. അധികം വൈകാതെ മോദി ആര്‍എസ്‌എസ്‌ പ്രചാരകനുമായി. ഗുജറാത്തിലെ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ചുമതലയായിരുന്നു മോദിക്ക്‌ ലഭിച്ചത്‌. രാജ്യത്തെ നൂറ് കണക്കിന് ഗ്രാമങ്ങളിൽ അദ്ദേഹം അന്തിയുറങ്ങിയിട്ടുണ്ട്. അതിരാവിലെ അഞ്ച്‌ മണിക്ക്‌ മുമ്പെ ഉണരുന്ന ശീലക്കാരനായ മോദി നാല്‌ മണിക്കൂര്‍ മാത്രമാണ്‌ ഉറങ്ങാറുള്ളത്‌. വര്‍ഷത്തിലെ 365 ദിവസത്തില്‍ 300 ദിവസവും അദ്ദേഹം യോഗ ചെയ്യാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button