ഇൻഡോർ: ഷിയ മുസ്ലിം സമുദായത്തിൽപെട്ട ദാവൂദി ബോറ സമൂഹം രാജ്യത്തിനു നൽകിയ സംഭാവനകളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വസുദൈവ കുടുംബകം’ എന്ന ആശയം മറ്റു രാഷ്ട്രങ്ങളിൽ നിന്നും ഇന്ത്യയെ വേർതിരിച്ചു നിർത്തുന്ന ഘടകമാണെന്നും ബോറ സമുദായം ഇതിനൊരു ഉദാഹരണമാണെന്നും പ്രവാചകൻ മുഹമ്മദ് നബിയോടുള്ള ആദരവിലും പ്രവാചകന്റെ പേരക്കുട്ടിയായ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തിന്റെ ഓർമപുതുക്കലിന്റെയും ഭാഗമായി ബോറ സമുദായം സംഘടിപ്പിക്കുന്ന വാർഷികചടങ്ങായ ‘അഷാറ മുബാറക്ക’യിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബോറ സമുദായത്തിന്റെ ആത്മീയാചാര്യൻ സെയ്യദ്ന മുഫാദ്ദല് സെയ്ഫുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ബോറ സമുദായത്തിന്റെ ഒരു ചടങ്ങിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
Post Your Comments