ന്യൂഡല്‍ഹി: പോലീസുകാരന്റെ മകന് യുവതിയെ ഓഫീസിനുള്ളില്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇയാളുടെ സുഹൃത്ത് തന്നെയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. രോഹിത് സിംഗ് തോമര്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഡല്‍ഹി ഉത്തംനഗറില്‍ ഈ മാസം രണ്ടിനായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉത്തരവിട്ടിട്ടുണ്ട്.
Read also: യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി
പെണ്‍കുട്ടിയുടെ മുടിയില്പിടിച്ച് വലിച്ചിഴച്ച് തറയില്‍ തള്ളിയിട്ട ശേഷം രോഹിത് മര്‍ദിക്കുകയായിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയെ ചവിട്ടുകയും തൊഴിക്കുകയും ചെയ്തു. ദൃശ്യം ചിത്രീകരിച്ചയാള്‍ മര്‍ദനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ തന്റെ പ്രവർത്തി തുടരുകയായിരുന്നു. പെൺകുട്ടി ഇതുവരെ പരാതി നൽകാൻ തയ്യാറായിട്ടില്ലെങ്കിലും യുവാവിന്റെ പ്രതിശ്രുതവധു സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Post Your Comments