ആലപ്പുഴ: യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കളുടെ പരാതി. ആലപ്പുഴ അരൂര്‍ പഞ്ചായത്ത് 22-ാം വാര്‍ഡില്‍ തേവാത്തറ ശീധരന്റെ മകന് സുധീഷി (37) നാണു മര്‍ദനമേറ്റത്. നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഇപ്പോൾ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ 20ന് അയല്‍വാസികളുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നു നൽകിയ പരാതിയിൽ പെയിന്റിംഗ് തൊഴിലാളിയായ സുധീഷിനെ എസ്ഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഗൗരവമല്ലാത്ത കേസ് അല്ലാത്തതിനാല്‍ തനിച്ച് സ്റ്റേഷനിലെത്തിയ സുധീഷിനെ എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ മാറി മാറി ഇയാളെ മര്‍ദിക്കുകയിരുന്നു എന്നാണ് സുധീഷിന്റെ ബന്ധുക്കളുടെ ആരോപണം.
ഏറെ നേരമായിട്ടും കാണാത്ത സുധീഷിനെ ബന്ധുക്കളും സുഹൃത്തുക്കളും തിരക്കിചെല്ലുന്പോള് മര്‍ദനമേറ്റ് അവശനിലയിലായിരുന്നു കണ്ടത്. ഉടൻ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയ ശേഷം സുധീഷിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Also read ;മൂന്ന് മക്കളേയും കൊണ്ട് സൗദാബി വീട് വിട്ടിറങ്ങിയതിന്റെ കാരണം കേട്ട് പൊലീസും ബന്ധുക്കളും ഞെട്ടി
Post Your Comments