ട്രോളുകൾ കൊണ്ട് ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നതിൽ കേരള പോലീസ് മുൻപന്തിയിലാണ്. ഇത്തരത്തിലുള്ള ഗതാഗത നിയമ ബോധവത്കരണത്തിന് വന്‍ സ്വീകാര്യതയാണ് പൊതുമൂഹത്തില്‍ നിന്ന് ലഭിച്ചത്. ഇതിൽ അവസാനത്തേതാണ് ‘ഓനാ ലൈറ്റിട്ടാലുണ്ടല്ലോ സാറേ’ എന്ന ട്രോൾ. രാത്രി സമയത്ത് ഹൈ ബീം ലൈറ്റ് ഉപയോഗിക്കുമ്പോള്‍ എതിര്‍ യാത്രക്കാരനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തമാശ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് കേരള പോലീസ്.
പൊതുനിരത്തുകളില്‍ രാത്രിസമയത്ത് ഹൈ ബീം ലൈറ്റ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. ഹൈ ബീം ലൈറ്റ് ഉപയോഗിക്കുമ്പോള്‍ പ്രകാശം എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറെ അല്പനേരത്തേയ്ക്ക് അന്ധനാക്കുകയും ആ വാഹനം നമ്മുടെ വാഹനത്തിലേക്ക് വന്നിടിക്കാനുള്ള സാധ്യതയോ, റോഡില്‍ നിന്ന് പുറത്തേയ്ക്ക് മാറി അപകടമുണ്ടാകാനുള്ള സാധ്യതയോ ഉണ്ടാക്കുന്നു. എതിരെ വരുന്ന വാഹനം നിങ്ങളുടെ വാഹനവുമായി 50 മീറ്റര്‍ അകലമെത്തുമ്പോഴെങ്കിലും ലോ ബീമിലേക്ക് മാറണമെന്നും ട്രോളിനൊപ്പമുള്ള കുറിപ്പിൽ കേരള പോലീസ് വ്യക്തമാക്കുന്നു.
Post Your Comments