അബുദാബി: അബുദാബിയിൽ അനധികൃതമായി ഫ്ലാറ്റിനുള്ളിൽ സ്ത്രീകള്‍ക്ക് വേണ്ടി പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്ന സംഘത്തെ പോലീസ് കൈയ്യോടെ പിടികൂടി. തലസ്ഥാന നഗരത്തിലെ ഈ ഫ്ളാറ്റില്‍ വച്ച് നിയമവിരുദ്ധമായാണ് സ്ത്രീകള്‍ക്കുള്ള സൗന്ദര്യവര്‍ധക സേവനങ്ങള്‍ നല്‍കിയിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ നടത്തേണ്ടത് ലൈസന്‍സുള്ള മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ മാത്രമാണെന്നും ഡിഇഡി അധികൃതര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഫ് ളാറ്റ് ഉടമസ്ഥനെതിരെ പിഴ ശിക്ഷയും നിയമ നടപടിയും എടുക്കുമെന്നും തുടര്‍ നടപടിക്കായി കേസ് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.
ALSO READ: അബുദാബിയിൽ ജനങ്ങളുടെ ജീവന് ഭീഷണിയായ 13 നില കെട്ടിടം പൊളിച്ചു മാറ്റുന്നു
ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റും(ഡിഇഡി), പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ നിരവധി സൗന്ദര്യവര്‍ധക വസ്തുക്കളും പ്ലാസ്റ്റിക് സര്‍ജറിക്ക് ഉപയോഗിക്കുന്ന വസ്തുക്കളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. താമസിക്കാന്‍ അനുവാദം നല്‍കിയിരുന്ന ഫ്ളാറ്റിലാണ് അനധികൃതമായി ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്നതെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം കുടുങ്ങുകയായിരുന്നു.
Post Your Comments