Latest NewsGulf

അബുദാബിയിൽ ജനങ്ങളുടെ ജീവന് ഭീഷണിയായ 13 നില കെട്ടിടം പൊളിച്ചു മാറ്റുന്നു

ഇതോടെ അബുദാബിയിലെ എല്ലാ കെട്ടിട ഉടമകളും

അബുദാബി: അബുദാബിയിൽ ജനങ്ങളുടെ ജീവന് ഭീഷണിയായ 13 നില കെട്ടിടം പൊളിച്ചു മാറ്റുന്നു. കെട്ടിടത്തിലെ താമസക്കാർക്ക് താൽക്കാലികമായി ബദൽ താമസ സൗകര്യം ഒരുക്കിയ ശേഷമാണ് മുനിസിപ്പാലിറ്റി പൊളിച്ചുനീക്കൽ നടപടിയിലേക്ക് കടന്നത്. സുരക്ഷിതമല്ലാത്തതും അപകടകരവുമായ കെട്ടിടം ജനങ്ങളുടെ ജീവന് ഭീഷണിയായതോടെയാണ് കടുത്ത നടപടി സ്വീകരിച്ചത്. അധികൃതർ നടത്തിയ പരിശോധനയിൽ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു.

ALSO READ: അബുദാബിയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

ഇതോടെ അബുദാബിയിലെ എല്ലാ കെട്ടിട ഉടമകളും റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കു മുമ്പ് ഒക്യുപെൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കണമെന്ന് മുനിസിപ്പാലിറ്റി ഇതോടെ തീരുമാനമെടുക്കുകയും ചെയ്തു. കെട്ടിട ഉടക്കും, നിക്ഷേപകർക്കും, വാടകക്കാർക്കും ഒക്യുപെൻസി സർട്ടിഫിക്കറ്റ് സുരക്ഷിതത്വം ഉറപ്പാക്കും. കെട്ടിടത്തിന്റെ താഴെ നിലയിലെ തൂണുകളിലും ചുമരുകളിലും അതിഗൗരവമായ നിലയിലുള്ള ചിന്നലും പൊട്ടലുകളും കാണപ്പെട്ടിരുന്നു. താഴത്തെ നിലയിലും മെസനൈൻ ഫ്ലോറിലുമാണ് ഏറ്റവും ഗുതുതരമായ അപകടാവസ്ഥ ഉണ്ടായതെന്നും കെട്ടിടത്തിലെ താമസക്കാരും ചൂണ്ടിക്കാട്ടി. കെട്ടിടത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൽ കൃത്യമായി നടത്താത്തതാണ് ഇത്തരം പ്രശ്‌നങ്ങൾക്കുള്ള പ്രധാന കാരണമെന്നാണ് കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button