KeralaLatest News

ഞാൻ ഗീത വായിച്ചു പഠിക്കുന്നു …. അതു കൊണ്ട് എനിക്കറിയാം- വിമര്‍ശകരുടെ വായടപ്പിച്ച് അലി അക്ബര്‍

ഫേസ്ബുക്കില്‍ തന്‍ ഇടുന്ന പോസ്റ്റുകളില്‍ തെറിവിളി നടത്തുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ അലി അക്ബര്‍. രാഷ്ട്ര സംസ്കൃതിയുടെ മഹത്വത്തെ കുറിച്ചൊരു പോസ്റ്റിട്ടു നോക്കൂ നിമിഷങ്ങൾക്കകം ഒരു പ്രത്യേക വിഭാഗം കേട്ടാലറയ്ക്കുന്ന തെറികളുമായി പറന്നെത്തും. പോസ്റ്റിടേണ്ട മോദിജിയുടെ ഫോട്ടോ ഇട്ടാലും മതി.. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ആരാണിവർ എന്തിനു വേണ്ടിയാണിവർ പാടുപെടുന്നത്. ആരാണിവർ എന്ന ചോദ്യത്തിന് ഉത്തരം തേടി പ്രൊഫൈൽ പരിശോധിച്ചാൽ ഒന്നുകിൽ ചുവന്ന കൊടിക്കൂറ അല്ലെങ്കിൽ പച്ചയും ചുവപ്പും കലർന്ന കൊടിക്കൂറ അതുമല്ലെങ്കിൽ ഫേക്ക് ഐ.ഡി എന്നു കാണാം . ഈ ചിഹ്നങ്ങൾക്കപ്പുറം അവരുടെ മനസ്സ് വായിക്കുമ്പോൾ തിരിച്ചറിയാൻ കഴിയും അവർ തീവ്ര മത നിലപാടുകാരാണെന്നും അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എന്റെ മതത്തിലെ തെറ്റായവ്യാഖ്യാനങ്ങളെക്കുറിച്ച് സംസാരിച്ചാൽ,ഹിന്ദുസംസ്കാരത്തെ ഒന്ന് പുകഴ്ത്തിയാൽ ഇവർക്ക് ഹാലിളകും, ഇവർ സ്വന്തം മതത്തിന്റെ മാനവികസ്‌നേഹത്തെക്കുറിച്ചു ഒരു വശത്തു പോസ്റ്റിടുകയും മറുവശത്തു അന്യ മതങ്ങളെ എത്രകണ്ട് ഹനിക്കാമോ അത്ര കണ്ടു ഹനിക്കയും ചെയ്യുന്ന സാഡിസ്റ്റുകളാണെന്ന് ആർക്കും എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റും.

ഇവർ ഇന്ന് പ്രത്യക്ഷത്തിൽ ശയിക്കുന്നത് സഖാക്കൾക്കൊപ്പമാണ് അല്ലെങ്കിൽ ചൂലിനൊപ്പം.കുറച്ചുപേർ കോൺഗ്രസ്സിനകത്തും ലീഗിനകത്തും ഇല്ലാതെയില്ല ഈ പാർട്ടികളിലൂടെ സ്വന്തം മുഖം ലജ്ജയില്ലാതെ ഇവർക്ക് പുറത്തുകാണിക്കാം. സ്വന്തം സംഘടനയിൽ നിന്നുകൊണ്ട് തന്നെയാണ് ഈ ഡബിൾ റോൾ കളി. അഥവാ മാതൃ സംഘടനയ്ക്ക് വേണ്ടി ചാരന്മാരായാണ് ഇവർ അന്യ സംഘടനകളിൽ പ്രവർത്തിക്കുന്നത്. ചേക്കേറിയ സംഘടനകളിൽ പോലും ഇവർ തീവ്ര തിരുത്തൽ ശക്തികളായി വർത്തിക്കും, തങ്ങൾക്കെതിരായ നീക്കങ്ങളെ ഉന്മൂലനം ചെയ്യും. അഭിമന്യു ഈ പാഠമാണ് നമുക്ക് തരുന്നതെന്നും അലി അക്ബര്‍ ചൂണ്ടിക്കാണിക്കുന്നു.

READ ALSO: ഹൃദയം തൊട്ട് ഒരായിരം നന്ദി.. സേവാഭാരതിയുടെ സേവനങ്ങളെ വാനോളം പുകഴ്ത്തി അലി അക്ബര്‍

2019 അവർക്ക് നിർണ്ണായകമാണ് മോദി തുടർന്നാൽ അവർക്ക് ഭാരതത്തിൽ ഏറെ പിന്നോട്ട് പോകേണ്ടി വരും. മാത്രമല്ല ഹൈന്ദവ ഏകീകരണം തങ്ങളുടെ മതം മാറ്റഫാക്ടറികളുടെ അന്ത്യം കുറിക്കുമെന്നും അവർക്കറിയാം. 2019 ൽ മോദി തിരിച്ചു വരണം, രാജ്യസഭയിലും ഭൂരിപക്ഷമുള്ള സർക്കാർ ആയി മാറണം…. ഭാരതത്തിന്റെ പാരമ്പര്യം ലോകത്തിനു മുൻപിൽ ഉയർന്നു നിൽക്കണമെന്നും അലി അക്ബര്‍ പറഞ്ഞു.

നിങ്ങൾക്കെങ്ങനെ ഇത് പറയാൻ കഴിയുന്നു നിങ്ങളും ഒരു മുസൽമാനല്ലേ എന്ന ചോദ്യം മനസ്സിൽ വന്നവരോട്. ഞാൻ ഗീത വായിച്ചു പഠിക്കുന്നു. അതു കൊണ്ട് എനിക്കറിയാം എന്നേ ഉൾക്കൊള്ളുന്ന ഒരു സംസ്കാരത്തിനുള്ളിലാണ് ഈ മുസൽമാനെന്ന ഞാൻ … എന്റെ കൃസ്ത്യാനിയായ ഭാര്യ,ഹിന്ദുവായ മരുമകൻ.. മൂന്നു മതങ്ങൾക്ക് ഒരു വീട്ടിൽ ഒരുമയോടെ കഴിയാമെങ്കിൽ ഈ വിശാലമായ ഭാരതത്തിൽ ആയിക്കൂടെയെന്നും അലി അക്ബര്‍ ചോദിക്കുന്നു.

അലി അക്ബറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

തീവ്ര മത വികാരം ആർക്ക്?

രാഷ്ട്ര സംസ്കൃതിയുടെ മഹത്വത്തെ കുറിച്ചൊരു പോസ്റ്റിട്ടു നോക്കൂ നിമിഷങ്ങൾക്കകം ഒരു പ്രത്യേക വിഭാഗം കേട്ടാലറയ്ക്കുന്ന തെറികളുമായി പറന്നെത്തും. പോസ്റ്റിടേണ്ട മോദിജിയുടെ ഫോട്ടോ ഇട്ടാലും മതി.. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ആരാണിവർ എന്തിനു വേണ്ടിയാണിവർ പാടുപെടുന്നത്.

ആരാണിവർ എന്ന ചോദ്യത്തിന് ഉത്തരം തേടി പ്രൊഫൈൽ പരിശോധിച്ചാൽ ഒന്നുകിൽ ചുവന്ന കൊടിക്കൂറ അല്ലെങ്കിൽ പച്ചയും ചുവപ്പും കലർന്ന കൊടിക്കൂറ അതുമല്ലെങ്കിൽ ഫേക്ക് ഐ.ഡി എന്നു കാണാം … ഈ ചിഹ്നങ്ങൾക്കപ്പുറം അവരുടെ മനസ്സ് വായിക്കുമ്പോൾ തിരിച്ചറിയാൻ കഴിയും അവർ തീവ്ര മത നിലപാടുകാരാണ്….

എന്റെ മതത്തിലെ തെറ്റായവ്യാഖ്യാനങ്ങളെക്കുറിച്ച് സംസാരിച്ചാൽ,ഹിന്ദുസംസ്കാരത്തെ ഒന്ന് പുകഴ്ത്തിയാൽ ഇവർക്ക് ഹാലിളകും, ഇവർ സ്വന്തം മതത്തിന്റെ മാനവികസ്‌നേഹത്തെക്കുറിച്ചു ഒരു വശത്തു പോസ്റ്റിടുകയും മറുവശത്തു അന്യ മതങ്ങളെ എത്രകണ്ട് ഹനിക്കാമോ അത്ര കണ്ടു ഹനിക്കയും ചെയ്യുന്ന സാഡിസ്റ്റുകളാണെന്ന് ആർക്കും എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റും.

ഇവർ ഇന്ന് പ്രത്യക്ഷത്തിൽ ശയിക്കുന്നത് സഖാക്കൾക്കൊപ്പമാണ് അല്ലെങ്കിൽ ചൂലിനൊപ്പം.കുറച്ചുപേർ കോൺഗ്രസ്സിനകത്തും ലീഗിനകത്തും ഇല്ലാതെയില്ല ഈ പാർട്ടികളിലൂടെ സ്വന്തം മുഖം ലജ്ജയില്ലാതെ ഇവർക്ക് പുറത്തുകാണിക്കാം. സ്വന്തം സംഘടനയിൽ നിന്നുകൊണ്ട് തന്നെയാണ് ഈ ഡബിൾ റോൾ കളി. അഥവാ മാതൃ സംഘടനയ്ക്ക് വേണ്ടി ചാരന്മാരായാണ് ഇവർ അന്യ സംഘടനകളിൽ പ്രവർത്തിക്കുന്നത്. ചേക്കേറിയ സംഘടനകളിൽ പോലും ഇവർ തീവ്ര തിരുത്തൽ ശക്തികളായി വർത്തിക്കും, തങ്ങൾക്കെതിരായ നീക്കങ്ങളെ ഉന്മൂലനം ചെയ്യും. അഭിമന്യു ഈ പാഠമാണ് നമുക്ക് തരുന്നത്.

സംഘപരിവാർ സംഘടനകൾ തന്നെയാണ് ഇവരുടെ മുഖ്യശത്രു. ഭാരതത്തെ സമ്പന്ധിച്ചിടത്തോളം രാഷ്ട്രം തന്നെയാണ് ധർമ്മം ആ ധർമ്മത്തിന് മതമോ ജാതിയോ ഇല്ല. ദേശസംസ്‌കൃതിയിൽ അഭിമാനപൂർവ്വം ഒന്നിച്ചു നിന്നുകൊണ്ട് സ്വന്തം വ്യക്തി വിശ്വാസം അനുഷ്ഠിക്കുക,
ആ വിശ്വാസം ഈശ്വരപക്ഷമോ നിരീശ്വര പക്ഷമോ ആയാലും പ്രശ്നം ആകുന്നില്ല. കാരണം ഭാരതീയ ധർമ്മ വ്യവസ്ഥയിൽ ഏത് വഴി സ്വീകരിച്ചാലും എത്തിച്ചേരുക ഒരിടത്താണ് എന്ന ഉന്നത കാഴ്ചപ്പാടാണുള്ളത്.

അതുകൊണ്ട് തന്നെയാണ് ഏകതയിലേക്ക് മുപ്പത്തിമുക്കോടി വഴിയും തുറന്നിട്ടത്… അതിലും കൂടിയാലോ കുറഞ്ഞാലോ പ്രശ്നമാകുന്നില്ല. വിശാലമായ ഈ കാഴ്ചപ്പാടിനെയാണ് കേവലം ബിംബാരാധകരെന്നു മുദ്രകുത്തി നവ ഏക ദൈവ സൈദ്ധാന്തികർ എതിർത്തു പോരുന്നത്.അവരുടെ കാഴ്ചപ്പാടിൽ അവരുടെ മാർഗ്ഗം അവസാന വാക്കാണ്, ആയിക്കോട്ടെ എന്ന് പുറമേയുള്ള ഒരാൾ പറഞ്ഞാലും അവർക്കു പോരാ അവസാനത്തെ പുറമേയുള്ളവനും അകത്ത് കേറും വരേ അവർ മാറ്റാൻ വേണ്ടി നടക്കും.

എന്തുകൊണ്ടവരിങ്ങനെ എന്നുചോദിച്ചാൽ വ്യക്തമായ ഉത്തരം ഉണ്ട്, അവർ ഇങ്ങിനെ ആയതല്ല മതപഠനം അവരെ ഇങ്ങിനെ ആക്കിയതാണ്. ഒരൊറ്റ വിശ്വാസം അവരിൽ കോൺക്രീറ്റ് ചെയ്യപ്പെട്ടതാണ്. ജനലുകളില്ലാത്ത മുറിയിൽ വസിക്കുന്നവരെ പോലെ പുറത്തുള്ളതൊന്നും അവർക്ക് കാണാനോ ഉൾക്കൊള്ളാനോ കഴിയുന്നില്ല. മതപഠനശാലയ്ക്ക് പുറത്തെ വിദ്യാഭ്യാസ സമ്പ്രദായവും അവർക്കനുസരിച്ച് സൃഷ്ടിച്ച ഇരുട്ടുമുറികളാണ്, അധിനിവേശത്തിന്റെ യഥാർത്ഥ കറുത്ത യാഥാർഥ്യം അവർക്കറിയില്ല, എന്തിന് വാൾമുനയിൽ തന്റെ പിതൃക്കളുടെ അറ്റം ഛേദിക്കപ്പെട്ടതോ,സ്നാനം ചെയ്യപ്പെട്ടതോ അവർക്കുപോലും തിരിച്ചറിയാത്ത വിധം മൂടിവയ്ക്കപ്പെട്ടിരിക്കുന്നു …
ചരിത്രഛേദനം കൃത്യമായും ആസൂത്രണം ചെയ്തു നടപ്പാക്കപ്പെട്ടതാണ്. അത് രണ്ടുകൂട്ടരേയും മറവിയുടെ കാരാഗ്രഹത്തിലടച്ചു. ഒരു കൂട്ടർ തങ്ങളുടെ പൂർവികർ ചിന്തിയ രക്തത്തിന്റെ രൂക്ഷ ഗന്ധമറിയാൻ പാടില്ല, മറുകൂട്ടർ തങ്ങൾ ഭയത്തിന്റ നേർത്ത മൂർച്ചയിൽ വിശ്വാസം ഏറ്റുവാങ്ങിയ ഭീരുക്കളുടെ പാരമ്പരയാണെന്നറിയാൻ പാടില്ല…

ഈ ഒരു പഠിക്കാത്ത പാഠത്തിന്റെ ന്യുനതയാൽ പരസ്പര വൈരികളായി വളർത്തപ്പെട്ട സാമൂഹിക പശ്ചാത്തലം സൃഷ്ടിച്ചതിൽ ഇടതു കോൺഗ്രസ്‌ കൂട്ടായ്മ ക്ക് തുല്യപങ്കാളിത്വം ഉണ്ട്, സ്വാതന്ത്ര്യലബ്ദിക്ക് ശേഷം എക്കാലവും ഒരുമിച്ചാണ് നിന്നത് അവരാണല്ലോ ബ്രിട്ടീഷ് തന്ത്രവിജ്ഞാനവിദ്യാഭ്യാസ ചരിത്രസംഹിത പിന്തുടരുന്നവർ. ഇരു കൂട്ടർക്കും അവരുടേതായ വോട്ടു ബാങ്ക് ലക്ഷ്യം ഉണ്ടായിരുന്നു. വിഭജനത്തിനിപ്പുറവും അവശേഷിച്ച ന്യൂന പക്ഷ പ്രീണനം തന്നെയാണ് വിദ്യാഭ്യാസ മേഖലയിൽ നിന്നും ഭാരതീയ ധർമ്മസംഹിതയുടെ വിശാലമായ കാഴ്ചപ്പാടിനെ ഒളിച്ചുവയ്ക്കാനും, ഇതര മതങ്ങൾപോലെ ഒരു പ്രാകൃത മതമായി ഹൈന്ദവ സംസ്കാരത്തെ ചെറുതാക്കി തളച്ചിടാനും കാരണം.

അതി വിശാലവും ആഴവുമുള്ള സംസ്കൃതി ആയതിനാലാണ് സ്വാമി വിവേകാനന്ദന്റ ഒരൊറ്റ പ്രസംഗം കൊണ്ട് വൈദേശികർ ഈ സംസ്കാരത്തെ നെഞ്ചിലേറ്റിയത്. എന്നാൽ ഈ മണ്ണിൽ പിറന്നു വീണിട്ടും ഈ സംസ്കാരത്തെ പരമ പുച്ഛത്തോടെ കാണുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെട്ടത് എങ്ങിനെയെന്ന ചോദ്യത്തിന് ഉത്തരം വിദ്യാഭ്യാസമാണെന്ന് പറഞ്ഞു കഴിഞ്ഞു..

ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകൾക്ക് കേരളത്തിൽ പോലും വേരോട്ടമുണ്ടാക്കാൻ കഴിഞ്ഞതും അതുകൊണ്ട് തന്നെ. ഈ ഒരവസ്ഥ മുൻകൂട്ടി കണ്ടാണ് ആര്യ സമാജവും,ആര്‍.എസ്.എസും ഭാരതത്തിൽ ഉടലെടുത്തതും ഭാരതീയ സംസ്കാരം അന്യം നിന്നുപോവാതെ തലമുറയിൽ നിന്നും തലമുറയിലേക്കു പകർന്നു നൽകത്തക്ക വിധം സേനാ സമാനമായ രീതിയിൽ അതിന്റെ രൂപകൽപ്പന നടത്തുകയും ചെയ്തത്, ഇന്ന് അത് സംഘകുടുംബമായി ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. തങ്ങളുടെ കുടുംബാധിപത്യത്തിൽ നിന്നും ഭാരതം കൈവിട്ടു പൊകില്ലെന്നു കരുതിയ കോൺഗ്രസ്‌ ഇന്നു് മുങ്ങിത്താഴുമ്പോൾ കച്ചിത്തുരുമ്പ്‌ തേടുകയാണ്, തൊട്ടും തൊടാതെയും ഒട്ടുസ്രാവായി കോൺഗ്രസിനൊപ്പം ചലിച്ചു ഇര തേടിയിരുന്ന സഖാക്കളും ഇന്ന് ഈ കേരളമെന്ന മൂലയിലൊതുങ്ങുന്നു. ഈ അവസരത്തിൽ തങ്ങൾക്കു എക്കാലവും പ്രോത്സാഹനം നൽകിയിരുന്ന കൂട്ടർ ക്ഷീണിതരാവുമ്പോൾ സഹായിക്കേണ്ടത് മത തീവ്രവാദികളുടെ കടമയാണല്ലോ. ആ രീതിയിലാണ് ഇന്ന് പുതിയ കൂട്ടായ്മകൾ ഉടലെടുക്കുന്നത്, അഭിമന്യുവിന്റ് ഘാതകരുടെ പേര് പറയാൻ പോലും മടിച്ചു നിൽക്കുന്നു കമ്യുണിസ്റ്റ് പ്രസ്ഥാനം. പഞ്ച് മോദിയിൽ തുടങ്ങി, നമ്മുടെയെല്ലാം പോസ്റ്റുകളിൽ വന്നു വിസർജ്ജനം നടത്തുന്നത് ഇക്കൂട്ടർ തന്നെ.

ഭാരതം തങ്ങളുടെ മതം മാറ്റ ഫാക്ടറിയായി എക്കാലവും കൊണ്ടുപോകാമെന്നുള്ള ധാരണയ്ക്കാണ് മോദിജി വിലങ്ങു തടിയായി വന്നത്, മോദിജിയുടെ ഭരണപരിഷ്കാരത്തിൽ ഇക്കൂട്ടർക്ക് ഏറ്റവും വലിയ അടിയായി മാറിയത് നോട്ടു നിരോധനവും എന്‍.ജി.ഓ കൾക്കുള്ള വിദേശഫണ്ടിന്റെ നിയന്ത്രണവും, പേപ്പർകമ്പനികളുടെ നടുവൊടിച്ചതുമാണ്. അതോടുകൂടിയാണ് ജിഹാദി മൂർഖൻമാർ ഒന്നിച്ചു പത്തിവിടർത്തി ആടാൻ തുടങ്ങിയത്..

2019 അവർക്ക് നിർണ്ണായകമാണ് മോദി തുടർന്നാൽ അവർക്ക് ഭാരതത്തിൽ ഏറെ പിന്നോട്ട് പോകേണ്ടി വരും. മാത്രമല്ല ഹൈന്ദവ ഏകീകരണം തങ്ങളുടെ മതം മാറ്റഫാക്ടറികളുടെ അന്ത്യം കുറിക്കുമെന്നും അവർക്കറിയാം. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ അവർ കണ്ണുനട്ടിരിക്കുന്നു. പുതിയ നുണക്കഥകൾ രചിക്കുന്നു, പഴയ ഫോട്ടോകൾ പൊങ്ങുന്നു, നമ്മുടെ പോസ്റ്റുകളിൽ തെറി അഭിഷേകം നടത്തുന്നു.. മോഡിക്കെതിരെ ഇനി എന്തൊക്കെ പടച്ചു വിടുമെന്ന് കണ്ടു തന്നെ അറിയണം.
2019 ൽ മോദി തിരിച്ചു വരണം, രാജ്യസഭയിലും ഭൂരിപക്ഷമുള്ള സർക്കാർ ആയി മാറണം…. ഭാരതത്തിന്റെ പാരമ്പര്യം ലോകത്തിനു മുൻപിൽ ഉയർന്നു നിൽക്കണം, ഇനിയും തീവ്ര മതവിശ്വാസം പേറുന്ന ചെറുപ്പക്കാർ ഉണ്ടാവാതിരിക്കാൻ നമ്മുടെ പഠന മുറികളിൽ വിശാലമായ കാറ്റും വെളിച്ചവും കടക്കുന്ന ജനലുകൾ സ്ഥാപിക്കയും വേണം.

നിങ്ങൾക്കെങ്ങനെ ഇത് പറയാൻ കഴിയുന്നു നിങ്ങളും ഒരു മുസൽമാനല്ലേ എന്ന ചോദ്യം മനസ്സിൽ വന്നവരോട്. ഞാൻ ഗീത വായിച്ചു പഠിക്കുന്നു …. അതു കൊണ്ട് എനിക്കറിയാം എന്നേ ഉൾക്കൊള്ളുന്ന ഒരു സംസ്കാരത്തിനുള്ളിലാണ് ഈ മുസൽമാനെന്ന ഞാൻ … എന്റെ കൃസ്ത്യാനിയായ ഭാര്യ,ഹിന്ദുവായ മരുമകൻ …മൂന്നു മതങ്ങൾക്ക് ഒരു വീട്ടിൽ ഒരുമയോടെ കഴിയാമെങ്കിൽ ഈ വിശാലമായ ഭാരതത്തിൽ ആയിക്കൂടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button