റാഞ്ചി: വിരാട് കോഹ്‌ലിക്ക് ക്യാപ്റ്റന്‍ സ്ഥാനം വിട്ടുകൊടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി മഹേന്ദ്രസിംഗ് ധോണി. റാഞ്ചിയിലെ ബിര്‍സമുണ്ട വിമാനത്താവളത്തില്‍ നടന്ന മോട്ടിവേഷന്‍ പ്രോഗാമില്‍ സംസാരിക്കുന്നതിനിടെയാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്. 2019-ല്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പായി പുതിയ ക്യാപ്റ്റന്‍ ടീമിനെ തയ്യാറാക്കാന്‍ സമയം വേണ്ടിവരും. അതിനാണ് ക്യാപ്റ്റന്‍ സ്ഥാനം നേരത്തെ ഒഴിഞ്ഞതെന്ന് ധോണി പറയുകയുണ്ടായി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യന്‍ ടീമിന്റെ തോല്‍വിയെക്കുറിച്ചും മുൻ ക്യാപ്റ്റൻ പരാമർശിച്ചു. പരമ്പരയ്ക്ക് മുമ്പ് വേണ്ടത്ര പരിശീലന മത്സരങ്ങള്‍ കളിയ്ക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇംഗ്ലണ്ടിലെ പിച്ചില്‍ താളം കണ്ടെത്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല. ഇതൊക്കെ മത്സരത്തിന്റെ ഭാഗമാണ്. ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ഇന്ത്യ തന്നെയാണ് ഇപ്പോഴും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെന്ന കാര്യം മറക്കരുതെന്നും ധോണി പറയുകയുണ്ടായി.
Post Your Comments