ഭോപാൽ∙ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉദ്ഘാടനം ചെയ്യാനിരുന്ന ഗവ. മെഡിക്കൽ കോളജ് തലേന്ന് ഉദ്ഘാടനം ചെയ്ത കോൺഗ്രസ്സ് എം പി ക്കെതിരെ കേസെടുത്തു. രത്‍ലം മെഡിക്കൽ കോളജ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്നതിന്റെ തലേന്നു സ്ഥലം എംപിയും മുൻകേന്ദ്രമന്ത്രിയുമായ കാന്തിലാൽ ഭൂരിയ അനുയായികളോടും പുരോഹിതനോടും ഒപ്പമെത്തി, നാട മുറിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
യുപിഎ സർക്കാരിന്റെ കാലത്ത് അംഗീകാരം ലഭിച്ച പദ്ധതിയെന്ന നിലയ്ക്കും ചൊവ്വാഴ്ച വളരെ നല്ല ദിവസമായിരുന്നതിനാലുമാണ് താൻ ഉദ്ഘാടനം ചെയ്തതെന്നാണ് എം പിയുടെ വാദം. എന്നാൽ അംഗീകാരം ലഭിച്ചെങ്കിലും മെഡിക്കൽ കോളേജിന്റെ നിർമ്മാണപ്രവർത്തനങ്ങൾ എങ്ങുമെത്താതെ കിടക്കുകയായിരുന്നെന്നും ബിജെപി ഗവണ്മെന്റ് പണികൾ ത്വരിത ഗതിയിൽ പൂർത്തിയാക്കുകയുമായിരുന്നു എന്നാണു ബിജെപി പറയുന്നത്.
പിന്നീട് ബുധനാഴ്ച ശിവരാജ് സിംഗ് ചൗഹാൻ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.
Post Your Comments