രാജ്യം കോവിഡ് മഹാമാരിയെ അഭിമുഖീകരിക്കുമ്പോള്‍, മുന്‍നിരയില്‍ നിന്ന് രാജ്യത്തിനെ പ്രതിരോധിക്കുന്ന കോവിഡ് വിരുദ്ധ പോരാളികള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍.കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും,പോലീസ്,റവന്യൂ, പ്രാദേശിക വികസന വകുപ്പിലെ ജീവനക്കാര്‍ക്കുമാണ് ഈ പാക്കേജ് ഉപകരിക്കുക.
മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാനാണ് കോവിഡ് രോഗ നിര്‍മാര്‍ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും കഴിഞ്ഞ ആഴ്ച, ആരോഗ്യ മേഖലയിലെ തൊഴിലാളികള്‍ക്ക് 80 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് പ്രഖ്യാപിച്ചിരുന്നു.
Post Your Comments