ഭോപ്പാല്‍: കൊറോണ ബാധിതനായി ചികിത്സയില്‍ കഴിയുമ്പോഴും കര്‍ത്തവ്യങ്ങള്‍ നിറവേറ്റി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ശിവരാജ് സിംഗ് ചൗഹാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ വെര്‍ച്വല്‍ മന്ത്രിസഭാ യോഗം നടക്കുന്നത്. ഏത് സാഹചര്യത്തിലും സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയും ജനങ്ങളുടെ വികസനത്തിനായും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി.
ആശുപത്രി കിടക്കയിലാണെങ്കിലും തന്റെ ഉത്തരവാദിത്വങ്ങളെല്ലാം അദ്ദേഹം കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ട്. സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചു സ്ഥിതിഗതികളെ കുറിച്ചും അദ്ദേഹം കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്ദേഹം അധികൃതരുമായി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ഭോപ്പാലിലെ ചിരായു മെഡിക്കല്‍ കോളേജിലാണ് ശിവരാജ് സിംഗ് ചൗഹാന്‍ ചികിത്സയില്‍ കഴിയുന്നത്.
അദ്ദേഹത്തിന്റെ ആരോഗ്യ നില നിലവില്‍ തൃപ്തികരമാണെന്നും രോഗലക്ഷണങ്ങളൊന്നും ഇപ്പോള്‍ അദ്ദേഹം പ്രകടിപ്പിക്കുന്നില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ പനി പൂര്‍ണമായും കുറഞ്ഞെന്നും ചെറിയ ചുമ മാത്രമാണ് ഇപ്പോഴുള്ളതെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
Post Your Comments