Latest NewsKerala

ബിഷപ്പിനൊപ്പമുള്ള കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ പുറത്ത്; നിയമനടപടിക്കൊരുങ്ങി സിസ്റ്റര്‍ അനുപമ

2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് സഭയ്‌ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി സിസ്റ്റർ അനുപമ. കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകളില്‍ വൈരുദ്ധ്യമുണ്ടെന്നും തെരുവില്‍ സമരം ഇരിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പിന്നില്‍ സഭയ്‌ക്കെതിരായ ഗൂഡാലോചനയുണ്ടെന്നും ആരോപിച്ചുള്ള വാര്‍ത്താകുറിപ്പിനൊപ്പമാണ് മിഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത്.

ഈ ചിത്രം ആരെങ്കിലും പരസ്യപ്പെടുത്തുകയോ വാര്‍ത്തകളിള്‍ ഉള്‍പ്പെടുത്തുകയോ ചെയ്താല്‍ തങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ല എന്ന കുറിപ്പോടെ 2015 മെയ് 23 ന് കന്യാസ്ത്രീയും ബിഷപ്പും പങ്കെടുത്ത സ്വകാര്യപരിപാടിയുടെ ചിത്രമാണ് പുറത്തായത്. 2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. എന്നാൽ 2015 ൽ അതേ പിതാവിനോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കാൻ കന്യാസ്ത്രീയ്ക്ക് എങ്ങനെ കഴിയുമെന്നും സഭ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button