KeralaLatest News

ഞാന്‍ ജീവനോടെ ഉണ്ട്; തന്നെ കാണാനില്ലെന്ന പോലീസ് വാദത്തിനെതിരെ സരിത എസ് നായർ

എസിജെഎം കോടതിയില്‍ ഒരു ദിവസം ഞാന്‍ ഹാജരായില്ല

തിരുവനന്തപുരം: തന്നെ കാണാനില്ലെന്ന പോലീസ് വാദത്തിനെതിരെ സരിത എസ് നായർ രംഗത്ത്. താൻ ജീവനോടെ ഉണ്ടെന്നും ഇന്നലെ മൂവാറ്റുപുഴ കോടതിയിലയിരുന്നുവെന്നും ഇന്ന് അടിമാലി കോടതിയില്‍ നിന്ന് തിരിച്ചു വരുന്നുവെന്നും ഒരു പ്രമുഖ മാധ്യമത്തോട് സരിത വ്യക്തമാക്കി. എസിജെഎം കോടതിയില്‍ ഒരു ദിവസം ഞാന്‍ ഹാജരായില്ല. അന്ന് വക്കീലിനും പോകാൻ കഴിഞ്ഞില്ല. വക്കീല്‍ താമസിച്ചെത്തിയപ്പോള്‍ വാറന്റായി. പിന്നീട് ഇതേ കുറിച്ച്‌ അറിഞ്ഞപ്പോൾ ജില്ലാ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം തേടി. അതിന് ശേഷം എസിജെഎം കോടതിയില്‍ ഹാജരാകണമായിരുന്നു. ഈ സമയം എനിക്ക് ഫുഡ് പോയിസണും അതിനോടൊപ്പം പനിയും ഉണ്ടായി. ഇതുകാരണം കോടതിയില്‍ ഹാജരാകാനായില്ല. അല്ലാതെ വേറെ പ്രശ്‌നമൊന്നുമില്ലെന്ന് അവർ പറയുകയുണ്ടായി.

Read also: സരിതയെ കാണാനില്ലെന്ന പരാതിയുമായി പോലീസ്

തട്ടിപ്പു കേസില്‍ സരിതയ്‌ക്കെതിരെ നേരത്തേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, വാറന്റ് നടപ്പിലാക്കാന്‍ പ്രതി സരിതയെ കാണാനില്ലെന്ന് പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സരിതയെ കാണാനില്ലെന്ന വാര്‍ത്തകള്‍ സോഷ്യൽ മീഡിയയിലൂടെ പരന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button