Latest NewsInternational

18 ഇന്ത്യന്‍ മത്സ്യതൊഴിലാളികൾ പാകിസ്ഥാനിൽ അറസ്റ്റിൽ

ഇവരിൽ നിന്നും രണ്ട് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്

കറാച്ചി: സമുദ്ര അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 18 ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പാകിസ്ഥാനിൽ അറസ്റ്റിലായി. ചൊവ്വാഴ്ച പാകിസ്ഥാന്‍ മാരിടൈം സെക്യുരിറ്റി ഏജന്‍സിയാണ് മത്സ്യതൊഴിലാളികളെ അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നും രണ്ട് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ മത്സ്യത്തൊഴിലാളികളെ ജുഡിഷ്യല്‍ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കുമെന്നാണ് സൂചന. അറബിക്കടലിലെ സമുദ്ര അതിര്‍ത്തി വ്യക്തമായി വേര്‍തിരിക്കാത്തതിനാല്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പലപ്പോഴും പാകിസ്ഥാന്‍ അതിര്‍ത്തി കടക്കാറുണ്ട്.

Read also: രക്ഷാപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങിനെത്തിയ മത്സ്യതൊഴിലാളികളെ മതവും രാഷ്ട്രീയവും നോക്കി അപമാനിച്ചതായി ആരോപണം

shortlink

Related Articles

Post Your Comments

Related Articles


Back to top button