തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ കോഴിക്കോട് പയ്യോളി,കൊയിലാണ്ടി മാറാട് ഭാഗങ്ങളില്‍ നിന്നെത്തിയവരെ മതവും രാഷ്ട്രീയവും നോക്കി അപമാനിച്ചതായി ആരോപണം. ഇത് ചൂണ്ടിക്കാട്ടി ജില്ല ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയ മത്സ്യത്തൊഴിലാളികള്‍ ചടങ്ങ് ബഹിഷ്ക്കരിച്ചു. കോഴിക്കോട് ഭാഗത്ത് നിന്നുള്ള അഞ്ച് പേരെ ആദരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും, മറ്റുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുത്തയക്കുമെന്നും സംഘാടകര്‍ അറിയിക്കുകയായിരുന്നു.തുടർന്ന് നാൽപതോളം മത്സ്യത്തൊഴിലാളികൾ ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി.
Read also: പ്രളയ ദുരന്തം : കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി ഈ അഞ്ച് ഉപഗ്രഹങ്ങള്‍
സിപിഎം അപമാനിച്ച് പുറത്താക്കിയ 40 മത്സ്യത്തൊഴിലാളികളെയും ബിജെപി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ അടുത്തെത്തിച്ച് ആദരം നല്കി. സര്‍ക്കാര്‍ അപമാനിച്ച ഞങ്ങൾക്ക് കേന്ദ്ര മന്ത്രി ആദരവ് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും ജീവന് പണയം വച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ തങ്ങളെ അപമാനിക്കരുതായിരുന്നുവെന്നും മത്സ്യത്തൊഴിലാളികള്‍ പറയുകയുണ്ടായി.
Post Your Comments