ന്യൂഡല്‍ഹി•വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ 360 സീറ്റുകള്‍ നേടി എന്‍.ഡി.എ അധികാരം നിലനിര്‍ത്തുമെന്ന് ബി.ജെ.പി സര്‍വേ ഫലം. ബി.ജെ.പി ഒറ്റയ്ക്ക് 300 സീറ്റുകള്‍ നേടുമെന്നും സര്‍വേയിലുണ്ട്. എന്‍.ഡി.എയുടെ വോട്ട് വിഹിതം 12 ശതമാനം വര്‍ധിച്ച് 51 ശതമാനമാകുമെന്നും സര്‍വേ പ്രവചിക്കുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 282 സീറ്റുകളും എൻ.ഡി.എ 336 സീറ്റുകളുമാണ് നേടിയത്.
എന്നാല്‍ മുന്‍പ് ചാനലുകളും സര്‍വേ ഏജന്‍സികളും നേരത്തെ നടത്തിയ സര്‍വേകളില്‍ ഒന്നില്‍ പോലും എന്‍.ഡി.എയ്ക്ക് 300 താഴെ മാത്രം സീറ്റുകളാണ് പ്രവചിച്ചിട്ടുള്ളത്. മെയ് മാസത്തില്‍ എ.ബി.പി ന്യൂസ് നടത്തിയ ‘രാജ്യത്തിൻറെ വികാരം’ എന്ന സര്‍വേയില്‍ ആകെയുള്ള 543 ലോക്സഭാ സീറ്റുകളിൽ എൻ.ഡി.എ 274 സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം. യു.പി.എ 164 സീറ്റുകൾ നേടുമെന്നും സർവേഫലം പറഞ്ഞു. 47% ആളുകളും മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വരുന്നത് ഇഷ്പ്പെടുന്നില്ല എന്നും കണ്ടെത്തിയിരുന്നു.
ജൂലൈ മാസത്തില്‍ ഇന്ത്യാ ടുഡേ നടത്തിയ സർവേയിൽ 2019 ല്‍ എൻഡിഎ 282 ഉം യുപിഎ 122 ഉം സീറ്റുകളും നേടുമെന്നാണ് കണ്ടെത്തിയത്. കോൺഗ്രസിന് ലഭിക്കുക 83 സീറ്റുകളായിരിക്കുമെന്നും സർവേ പ്രവചിച്ചിരുന്നു. മോദി എന്ന ബ്രാൻഡ്, അമിത് ഷായുടെ സംഘാടന മികവ്, കേന്ദ്രസര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍,’അജയ്യ ഭാരതം, അടൽ ബി.ജെ.പി’ എന്ന പുത്തൻ ,പ്രതീക്ഷ വാനോളമുയർത്തി ഭരണനേട്ടങ്ങളും വികസനമുദ്രാവാക്യങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞാണ് ബിജെപി പോരാട്ടത്തിനിറങ്ങുന്നത്.
Post Your Comments