തിരുവനന്തപുരം: സർക്കാരിന്റെ തെറ്റായ തീരുമാനത്തിന് കിട്ടിയ തിരിച്ചടിയാണ് കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് ഓർഡിനൻസ് റദ്ദ് ചെയ്തു കൊണ്ടുള്ള കോടതി വിധിയെന്ന് വി.എം സുധീരൻ.
നടപടിയെ അംഗീകരിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സർക്കാരിനല്ല കോളേജുകൾക്കാണ് തിരിച്ചടി ലഭിച്ചിരിക്കുന്നതെന്നും കുട്ടികളുടെ ഭാവിയെ കരുതിയാണ് അനുമതി നല്‍കിയതെന്നും സർക്കാരിന് പിഴവ് സംഭവിച്ചിട്ടില്ലെന്നും നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണ്. ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയവരെ സംരക്ഷിക്കാൻ ആണ് ഓർഡിനൻസ് എന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ തന്നെ ഈ കാര്യത്തിൽ വി.എം സുധീരൻ തന്റെ എതിരഭിപ്രായം വ്യക്തമാക്കിയിരുന്നു.
Post Your Comments