Specials

നരേന്ദ്ര മോദിയുടെ ജീവിതം തുറന്നുകാട്ടുന്ന ഒരു പുസ്​തകം

വികസനകാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും കാര്യങ്ങള്‍ വിശദമായി പഠിക്കുകയും

ചരിത്രപരമായ ജനപിന്തുണയോടെ 2014 മെയ് 26നു നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ രാഷ്ട്രപതി ഭവന്റെ മുറ്റത്തു ചരിത്രം കുറിക്കപ്പെടുകയായിരുന്നു. ഒരു കോടിയിലേറെ ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും യാഥാര്‍ഥ്യമാക്കാന്‍, പ്രതീക്ഷയുടെ കിരണമായി ഉയര്‍ന്നുവന്ന അദ്ദേഹത്തില്‍ ജനങ്ങള്‍ ദര്‍ശിക്കുന്നതു ചടുലതയാര്‍ന്നതും തീരുമാനങ്ങള്‍ കൈക്കൊണ്ടു നടപ്പാക്കുന്നതും വികസന കാഴ്ചപ്പാടുള്ളതുമായ നേതാവിനെയാണ്.

വികസനകാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും കാര്യങ്ങള്‍ വിശദമായി പഠിക്കുകയും ദരിദ്രരില്‍ ദരിദ്രരായ ജനങ്ങളുടെ ജീവിതത്തില്‍ അര്‍ഥപൂര്‍ണമായ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സ്വഭാവം നരേന്ദ്ര മോദിയെ ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ജനങ്ങള്‍ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതുമായ നേതാവാക്കിത്തീര്‍ത്തു.

ഇത്തരത്തിൽ ജനങ്ങളുടെ ഹൃദയം കീഴടക്കിയ മോദിയുടെ ജീവിതം പറയുന്ന പുസ്​തകം ‘ദ മേക്കിങ്​ ഒാഫ്​ ലെജൻഡ്​​’ യു.എസിൽ പുറത്തിറങ്ങിയിരുന്നു . മോദിയുടെ യാത്രകൾ, 2014ൽ ത​ന്റെ ഒാഫിസിൽ ചുമതലയേറ്റതുമുതലുള്ള പ്രാരംഭപ്രവർത്തനങ്ങൾ, പോരാട്ടങ്ങൾ എല്ലാം ഉൾകൊള്ളുന്നതാണ്​ പുസ്​തകം. മോദിയുടെ ചിത്രങ്ങളും എഴുത്തുകളും ഇതിൽ ഉൾ​പ്പെടുത്തിയിട്ടുണ്ട്​. എൻ.ജി.ഒ ആയ സുലഭ്​ ഇൻറർനാഷനലി​ന്റെ സ്​ഥാപകൻ ബിന്ദേശ്വർ പഥക്​ ആണ്​ പുസ്​തകം എഴുതിയത്​.

യു.എസ്​ കോൺഗ്രസ്​ അംഗങ്ങളായ എച്ച്​. മോർഗൻ ഗ്രിഫിത്ത്​, തോമസ്​ എ. ഗാരറ്റ്​, ടെഡ്​ യോ​ഹോ, ബാർബറ കോംസ്​റ്റോക്ക്​, ആമി ബേര എന്നിവർക്കാണ്​ ആദ്യം ഈ പുസ്തകം സമ്മാനിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പുസ്തകത്തിന് എല്ലാവിധ പിന്തുണയും നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button