KeralaLatest News

ഓട്ടം വിളിക്കുമ്പോൾ വരാൻ മടിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് എട്ടിന്റെ പണി

ഈ നമ്പരുകളില്‍ ലഭിക്കുന്ന പരാതി സ്വീകരിക്കാന്‍ പ്രത്യേക ഓഫീസര്‍മാരുണ്ടാകും

തിരുവനന്തപുരം: ഓട്ടം വിളിക്കുമ്പോൾ വരാൻ മടിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് എട്ടിന്റെ പണിയുമായി മോട്ടോർ വാഹന വകുപ്പ്. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് ഓട്ടം പോവാതിരിക്കുന്നവർക്കെതിരെയാണ് നടപടി. ഇങ്ങനെ ചെയ്യുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. യാത്രക്കാന്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പോകാൻ വിസമ്മതിക്കുന്നു ഓട്ടോ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കാന്‍ പുതിയ വാട്‌സാപ്പ് നമ്പറും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

Read also:തെറ്റായ തീരുമാനത്തിന് കിട്ടിയ അടിയാണ് കോടതി വിധിയെന്ന് വി.എം സുധീരൻ

ഓട്ടോറിക്ഷയുടെ നമ്പർ സഹിതം 8547639101 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ kl10@gmail.com എന്ന ഇ-മെയില്‍ ഐഡിയിലോക്കോ പരാതി അയക്കാം. ഈ നമ്പരുകളില്‍ ലഭിക്കുന്ന പരാതി സ്വീകരിക്കാന്‍ പ്രത്യേക ഓഫീസര്‍മാരുണ്ടാകും.പരാതികള്‍ അതത് ജില്ലകളിലേക്ക് കൈമാറി അപ്പോള്‍ തന്നെ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ കെ പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button