അഹമ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ തന്റെ നിരാഹാരസമരം അവസാനിപ്പിച്ചു. 19 ദിവസം നീണ്ടുനിന്ന നിരാഹാരമാണ് ഹാർദിക് പട്ടേൽ അവസാനിപ്പിച്ചത്. വലിയ സമരങ്ങള്‍ക്കു നേതൃത്വം നല്കാന് താന്‍ ആരോഗ്യത്തോടെ ഉണ്ടാകണമെന്ന് അനുയായികള്‍ പറഞ്ഞതിനാലാണ് താൻ സമരം അവസാനിപ്പിക്കുന്നതെന്ന് ഹാര്‍ദിക് നേരത്തെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
Read also: ഗുജറാത്ത് മുഖ്യമന്ത്രി രാജിവെച്ചതായി ഹാര്‍ദിക് പട്ടേല്‍
കഴിഞ്ഞ ദിവസം ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഹാര്‍ദിക്കിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യം വീണ്ടെടുത്തതോടെ ഹാർദിക് സമരം തുടരുകയായിരുന്നു. കാര്‍ഷിക കടാശ്വാസവും പട്ടേല്‍ സമുദായത്തിനു സംവരണവും ആവശ്യപ്പെട്ടാണ് ഹാര്‍ദിക് മരണംവരെ നിരാഹാരം ആരംഭിച്ചത്.
Post Your Comments