തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീകളുടെ സമരത്തിന് കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി മന്ത്രി ഇ.പി ജയരാജന്. ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്ന് മന്ത്രി ഇ.പി ജയരാജന് പറഞ്ഞു. കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. കന്യാസ്ത്രീകളുടെ ആവശ്യങ്ങള്‍ ഗൗരവമായി കാണുന്നുവെന്നും അതിന് വേണ്ട എല്ലാ നപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read: സ്ത്രീപീഡകര്‍ക്ക് സംരക്ഷണം നല്‍കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്; ശോഭ സുരേന്ദ്രൻ
Post Your Comments