Latest NewsKeralaNews

കന്യാസ്ത്രീയാകാന്‍ എത്തിയത് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി, ഡാനിയലുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ആറ് തവണ

ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്തതു കാരണം ആറ് തവണ ശാരീരിക ബന്ധത്തിലേര്‍പ്പെടേണ്ടി വന്നു

തിരുവനന്തപുരം: തിരുവനന്തപുരം കഠിനം കുളം കോണ്‍വെന്റിലെ കൂട്ട പീഡനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കന്യാസ്ത്രീയാകാന്‍ മഠത്തില്‍ എത്തിയതെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി മൊഴി നല്‍കി.

Read Also: നഗ്‌നരായി കോള്‍ ചെയ്യാന്‍ സ്ത്രീകള്‍, സെക്‌സ് വീഡിയോ കോളുകൾക്ക് അവസരം: ടെലിഫോണ്‍ സെക്‌സ് റാക്കറ്റ് പിടിയിൽ

‘ഡാനിയല്‍ എന്ന യുവാവ് വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചിരുന്നു. ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്തതു കാരണം ആറ് തവണ ശാരീരിക ബന്ധത്തിലേര്‍പ്പെടേണ്ടി വന്നു’, പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

മത്സ്യത്തൊഴിലാളിയായ ഡാനിയലിനെ സംബന്ധിച്ച് 16 കാരിയായ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ ഗൗരവവും കേസിന്റെ സ്വഭാവവും പരിഗണിച്ച് കേസ് അപ്പോള്‍ തന്നെ കഠിനം കുളം പൊലീസ് പൊഴിയൂര്‍ പൊലീസിന് കൈമാറി. പ്രതിയെ ഉള്‍പ്പെടെയാണ് മൂന്ന് ദിവസം മുന്‍പ് കഠിനംകുളം പൊലീസ് കൈമാറിയത്.

കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐ സുധീഷ് നൈറ്റ് പട്രോളിംഗിന് പോകുന്നതിനിടെയാണ് കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് കഠിനംകുളം മഠത്തിന് സമീപം സംശയാസ്പദമായി ഒരു ബൈക്കും രണ്ട് ജോടി ചെരുപ്പും കാണുന്നത്. വണ്ടി നിര്‍ത്തി പ്രാഥമിക പരിശോധനയില്‍ തന്നെ മോഷ്ടാക്കളുടെ ബൈക്കാകാമെന്ന് പൊലീസ് ഉറപ്പിച്ചു. തുടര്‍ന്ന് തൊട്ടടുത്ത കോണ്‍വെന്റിന്റെ മതില്‍ രണ്ട് യുവാക്കള്‍ ചാടി കടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. മതില്‍ ചാടി കടന്ന് ഓടിയ യുവാക്കളെ പിന്‍തുടര്‍ന്ന് എസ്ഐ സുധീഷ് കീഴ്പ്പെടുത്തുകയായിരുന്നു. അസമയത്ത് കോണ്‍വെന്റിലെ മതില്‍ ചാടി കടന്നത് എന്തിന് എന്ന ചോദ്യത്തിന് കാമുകിയെ കാണാന്‍ വന്നത് എന്നായിരുന്നു യുവാക്കളുടെ പ്രതികരണം. ഇതിനിടെ ഉറക്കത്തിലായിരുന്നവരെല്ലാം ഉണര്‍ന്ന് എത്തി. നാട്ടുകാര്‍ കൂടിയതോടെ യുവാക്കളുടെ പരിഭ്രമം കൂടി. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button