മലപ്പുറം: കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കെ ക്ലാസ് മുറികള്‍ ഒന്നര മീറ്റര്‍ അടിയിലേക്ക് താഴ്ന്നു തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഭൂമികുലുക്കമാണെന്ന് പേടിച്ച് എല്ലാവരും ക്ലാസ് റൂമുകളില്‍ നിന്നും പുറത്തേക്ക് ഓടി. സംഭവം ഉണ്ടായ തറ താഴ്ന്ന ഭൂമിക്കടിയിലാകുകയായിരുന്നു. എന്നാൽ കെട്ടിടത്തിന് നഗരസഭ ഇതുവരെ നമ്പര്‍ നല്‍കിയിട്ടില്ല.
ALSO READ: ജനങ്ങളെ പരിഭ്രാന്തരാക്കി രാജ്യത്ത് രണ്ട് ഭൂചലനങ്ങള്‍
രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് 25 ക്ലാസുകള്‍ ഉണ്ടായിരുന്ന കെട്ടിടം ആര്‍ഡിഒ പൂട്ടിച്ചിരുന്നു. ഇതിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ അപകടം ഉണ്ടായിരിക്കുന്നത്. ചതുപ്പ് നിലത്ത് പൈലിങ് നടത്താതെ കെട്ടിടം നിര്‍മിച്ചതാണ് അപകടത്തിന് കാരണം എന്നാണ് തൃശൂര്‍ എഞ്ചിനിയറിംഗ് കോളെജിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 2014ല്‍ ഈ കെട്ടിടം പൊളിച്ചു മാറ്റാന്‍ നഗരസഭ ഉത്തരവ് നല്‍കിയിരുന്നു. ഇത് മറച്ചു വെച്ച് ഇവിടെ ക്ലാസ് നടത്തിയതോടെ രക്ഷിതാക്കള്‍ ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയിരുന്നു.
Post Your Comments